ഷുഹൈബ് വധം;ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്ന് ഉറപ്പ് ലഭിച്ചിരുന്നതായി ആകാശിന്റെ മൊഴി


കണ്ണൂര്‍: (www.evisionnews.co)ഷുഹൈബ് വധത്തില്‍ ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്ന് കൂടെയുണ്ടായിരുന്ന ഡി വൈ എഫ് പ്രവര്‍ത്തകന്‍ ഉറപ്പു നല്‍കിയതായി അറസ്റ്റിലായ പ്രതി ആകാശ് തില്ലങ്കേരി പൊലിസിന് മൊഴി നല്‍കി. ഭരണമുണ്ടെന്നും പാര്‍ട്ടി സഹായിക്കുമെന്നും നേതാക്കള്‍ പറഞ്ഞു എന്നാല്‍, അടിച്ചാല്‍ പോരേയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് അവര്‍ ശഠിച്ചു. കൊലക്കു ശേഷം താനും റിജിലും നാട്ടിലേക്ക് തന്നെ പോയി. മരണം ഉറപ്പായപ്പോഴാണ് ഒളിവില്‍ പോയത് . സംഭവത്തിന് ശേഷം രണ്ടു വണ്ടിയിലാണ് പോയത് .കുട്ട ത്തിലുള്ള ഒരാളാണ് ആയുധങ്ങള്‍ കൊണ്ടുപോയത് അത് എങ്ങോട്ടാണെന്ന് അറിയില്ല.

എല്ലാവരും വീട്ടിലേക്കാണെന്ന് പറഞ്ഞാ‍യിരുന്നു പിരിഞ്ഞത്. പ്രതികളെ നല്‍കിയാല്‍ കൂടുതല്‍ പോലീസ് അന്വേഷിക്കില്ല.അക്കാര്യം പാര്‍ട്ടി നോക്കിക്കൊള്ളും എന്നും നേതാക്കള്‍ പറഞ്ഞതായും ആകാശ് പൊലിസിനോട് വെളിപ്പെടുത്തി.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?