പ്രതിയെ കിട്ടിയില്ല, കിട്ടിയ എട്ട് വയസുകാരനെ പോലീസ് അഞ്ച് ദിവസത്തോളം കസ്റ്റഡിയില്‍ സൂക്ഷിച്ചു

മീററ്റ്: (www.kvartha.com 03.02.2018) എട്ട് വയസുകാരനെ കസ്റ്റഡിയിലെടുത്ത് അഞ്ച് ദിവസത്തോളം പോലീസ് ലോക്കപ്പില്‍ സൂക്ഷിച്ചുവെന്ന് ആരോപണം. കുട്ടിയുടെ കുടുംബത്തിലെ അംഗത്തെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് പോലീസ് നടപടി. ഗോഹത്യ കേസിലെ പ്രതികളാണ് കുട്ടിയുടെ കുടുംബാംഗങ്ങള്‍. പോലീസിനെ ഭയന്ന് കുട്ടിയുടെ പിതാവും പിതൃസഹോദരനും ഒളിവിലാണ്. ഇവരെ കണ്ടുകിട്ടിയില്ലെന്ന് പറഞ്ഞാണ് പോലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്തത്.

വെള്ളിയാഴ്ച പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുത്തതോടെ പോലീസ് ഗത്യന്തരമില്ലാതെ കുട്ടിയെ പോകാന്‍ അനുവദിച്ചു. പോലീസ് സ്റ്റേഷന് പുറത്ത് കുട്ടിയുടെ മാതാവ് നിലവിളിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയായിരുന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് പുറത്തുവിട്ടത്.

Unable to arrest his kin, UP cops 'detain' 8-year-old

ഖര്‍ഖോഡ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ സംഭവം വിവാദമായതോടെ പോലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചു.

സമാനമായ സംഭവം യുപിയിലെ മുസാഫര്‍നഗറിലും നടന്നിരുന്നു. 12ഉം 16ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളെ അവരുടെ പിതാവിനെ കിട്ടാത്തതിന് പോലീസ് ഒരു മാസത്തോളം കസ്റ്റഡിയില്‍ സൂക്ഷിച്ചു. ഇവരുടെ പിതാവിനെതിരേയും ഗോഹത്യ കേസാണ് ചുമത്തിയിരിക്കുന്നത്. ഇവരുടെ പിതാവ് നസീമുദ്ദീല്‍ ഖുറേഷി ഒളിവിലാണ്. ഈ പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്നാണ് കോടതി രേഖകളില്‍ കാണിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: It is comes even as two minor sisters, one 12 and another 16, have been in jail in Muzaffarnagar battling cow slaughter charges for more than a month now. Nine people, including their mother, were arrested on December 29 for alleged slaughter of cows. The main accused, Naseemuddin Qureshi, the girls' father, is still at-large. The two girls were shown as adults in court.

Keywords: National, Crime, Cow slaughter





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?