കെ. സുധാകരന്‍ നിരാഹാര സമരം അവസാനിപ്പിക്കുന്നു
കണ്ണൂര്‍: ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നു. സമരം അവസാനിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വം നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച സുധാകരന്‍ സമരം അവസാനിപ്പിക്കുമെന്നാണ് സൂചന. ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും യുഡിഎഫ് നേതൃത്വം തീരുമാനിച്ചതായാണ് വിവരം. ചൊവ്വാഴ്ച അഡ്വ. ടി. ആസിഫലി ഇതുസംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മാര്‍ച്ച് മൂന്നിന് യുഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് രാപ്പകല്‍ സമരം നടത്തുവാനും തീരുമാനിച്ചു.
Powered by Info News For You

Comments
Post a Comment