ഭര്‍ത്താവിനെ സംഘം ചേര്‍ന്ന് അവര്‍ ആക്രമിക്കാനെത്തി; അക്രമികളെ വടികൊണ്ട് നേരിടുന്ന യുവതിയുടെ വീഡിയോ വൈറല്‍

ഹരിയാന: (www.kvartha.com 22.02.2018) ഭര്‍ത്താവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച നാലംഗസംഘത്തെ വെറുമൊരു വടികൊണ്ട് നേരിട്ട യുവതിയുടെ വീഡിയോ വൈറലാകുന്നു. ഹരിയാനയിലെ യമുനാ നഗറില്‍ വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റ് ഇലക്ട്രോണിക് മീഡിയയിലുമാണ് വൈറലാകുന്നത്.

നാലു പേര്‍ ചേര്‍ന്നാണ് യുവതിയുടെ ഭര്‍ത്താവിനെ ആക്രമിച്ചത്. ഇത് തടയാന്‍ ഒരു വൃദ്ധന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ല. ഇതുകണ്ടുകൊണ്ടാണ് ഭാര്യ ഒരു വടിയുമായി അങ്ങോട്ടേക്ക് പാഞ്ഞടുത്തത്. ചെറുത്തുനില്‍ക്കാന്‍ നോക്കിയ യുവാക്കളെ അവള്‍ അടിച്ചോടിച്ചു. ഈ സമയം അടികൊണ്ട് അവശനായ ഭര്‍ത്താവ് അബോധാവസ്ഥയില്‍ നിലത്ത് വീണ് കിടക്കുകയായിരുന്നു. ഒരുപക്ഷേ അവള്‍ എത്താന്‍ അല്പം വൈകിയിരുന്നുവെങ്കില്‍ ഭര്‍ത്താവിന്റെ ജീവന്‍ നഷ്ടമായേനെ.

Watch how this woman saves her husband from attackers in Haryana, Husband, Crime, Criminal Case, Video, Woman, Social Network, National

20 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പച്ച സല്‍വാര്‍ അണിഞ്ഞ് കൈയ്യില്‍ ഒരുവടിയുമായി നില്‍ക്കുന്ന യുവതിയെ കാണാം.

Keywords: Watch how this woman saves her husband from attackers in Haryana, Husband, Crime, Criminal Case, Video, Woman, Social Network, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?