ആര്‍ എസ് എസ് ശാഖയില്‍ പോകാത്തവര്‍ ഹിന്ദുക്കളല്ല, മുസ്ലീമുകള്‍ രാജ്യ വിരുദ്ധര്‍ ആകുന്നത് അസദ്ദുദീന്‍ ഒവൈസിയെ പോലുള്ളവരുടെ പിന്തുണയോടെ; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
ന്യുഡല്‍ഹി: (www.kvartha.com 06.02.2018) ആര്‍എസ്എസ് ശാഖകളില്‍ പോകാത്തവര്‍ ഹിന്ദുക്കളല്ലെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ രംഗത്ത്. ഹൈദരാബാദിലെ ടി രാജ സിംഗ് ആണ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഞായാഴ്ച മധ്യപ്രദേശില്‍ നടന്ന ആര്‍എസ്എസ് യോഗത്തിലാണ് രാജ സിംഗിന്റെ പരാമര്‍ശം.
മുസ്ലീമുകള്‍ രാജ്യ വിരുദ്ധര്‍ ആയിരിക്കുന്നത് അസാദ്ദുദീന്‍ ഒവൈസിയെ പോലെയുള്ളവരുടെ പിന്തുണയോടെയാണ്. കോടികളുടെ സ്വത്താണ് ഒവൈസി ആര്‍ജിച്ചിരിക്കുന്നത്. വൃത്തികെട്ട രാഷ്ട്രീയമാണ് ഇവര്‍ കളിക്കുന്നത്. ഇവരുടെ കെണിയില്‍ ജനം വീണുപോകരുതെന്നും രാജ സിംഗ് പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പോലെയുള്ള 'മൂര്‍ത്തികളെ' സൃഷ്ടിക്കുന്ന ഫാക്ടറിയാണ് ആര്‍എസ്എസ്. നിങ്ങള്‍ എല്ലാവരും ഏറ്റവും സമീപത്തുള്ള ആര്‍എസ്എസ് ശാഖയില്‍ ചേരണമെന്നാണ് തനിക്ക് പറയാനുള്ളത്. ആര്‍എസ്എസില്‍ ചേരാത്ത ഏതെങ്കിലും ഹിന്ദു ഉണ്ടെങ്കില്‍ അവന്‍ യഥാര്‍ത്ഥ ഹിന്ദുവല്ല. അവര്‍ക്ക് ഈ രാജ്യത്തെ സേവിക്കാന്‍ കഴിവില്ലാത്തവരാണെന്നും രാജ സിംഗ് പറയുന്നു.
ഏതു മതത്തില്‍പെട്ടവനായാലും 'ഭാരത് മാതാ കീ ജയ്, വന്ദേ മാതരം, എന്നീ മുദ്രവാക്യങ്ങള്‍ വിളിച്ചിരിക്കണം. അതിനു കഴിയാത്തവര്‍ക്ക് ഈ രാജ്യം വിട്ടുപോകാം. മറ്റൊരു രാജ്യത്ത് ചെന്ന് 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ ഇവിടെ 'പാകിസ്താന്‍ സിന്ദാബാദ്' വിളിക്കുകയും അഫ്‌സല്‍ ഗുരുവിനെ പോലെയുള്ള ഭീകരരെ മഹത്വവത്കരിക്കുകയും ചെയ്യുന്നു. ലൗ ജിഹാദ് പോലെയുള്ള തിന്മകള്‍ക്കെതിരെ ജനങ്ങള്‍ പോരാടണമെന്നും രാജ സിംഗ് ആഹ്വാനം ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, News, RSS, Politics, 'You’re not a Hindu if you don’t join RSS' says Hyderabad BJP MLA.

Powered by Info News For You

Comments
Post a Comment