ഫുട്‌ബോള്‍ മത്സരത്തിനു ശേഷം സംഘര്‍ഷം; കല്ലേറില്‍ പോലീസുകാര്‍ക്ക് പരിക്ക്, കുഴപ്പക്കാരെ പിരിച്ചുവിടാന്‍ ലാത്തിവീശി

ബേക്കല്‍: (www.kasargodvartha.com 17.02.2018) ഫുട്‌ബോള്‍ മത്സരത്തിനു ശേഷം ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം സംഘര്‍ഷത്തിന് കാരണമായി. പ്രശ്‌നത്തില്‍ ഇടപെട്ട പോലീസിനു നേരെ കല്ലേറ്. ഒടുവില്‍ കുഴപ്പക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. വെള്ളിയാഴ്ച രാത്രി 12.15 മണിയോടെ ബേക്കലിലാണ് സംഭവം.

മൗവ്വല്‍ മുഹമ്മദന്‍സ് ക്ലബ് സംഘടിപ്പിച്ച ടൂണ്‍മെന്റില്‍ സിറ്റിസണ്‍ ഉപ്പളയും ഗോള്‍ഡന്‍ ഹദ്ദാദും തമ്മിലായിരുന്നു ഫൈനല്‍ മത്സരം. ഗോള്‍ഡന്‍ ഹദ്ദാദിനെ ഒരു ഗോളിന് പരാജയപ്പെടുത്തി സിറ്റിസണ്‍ ഉപ്പള കപ്പ് നേടുകയും ചെയ്തു. ഇതിനു ശേഷം ബേക്കല്‍ മൗവ്വലില്‍ മത്സരത്തെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായതോടെ പ്രശ്‌നത്തില്‍ പോലീസ് ഇടപെട്ടു. ഇതോടെ ചിലര്‍ പോലീസിനെതിരെ തിരിഞ്ഞു. തുടര്‍ന്ന് പോലീസ് സംഘത്തിന് നേരെ കല്ലേറ് നടത്തുകയായിരുന്നു. രണ്ട് പോലീസുകാര്‍ക്ക് കല്ലേറില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് കൂടുതല്‍ പോലീസ് സംഘമെത്തി ലാത്തി വീശിയതോടെയാണ് കുഴപ്പക്കാര്‍ പിരിഞ്ഞുപോയത്. സംഭവത്തില്‍ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് 20 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നതിനെ ചൊല്ലി ബേക്കല്‍ ബ്രദേഴ്‌സ് ക്ലബും മുഹമ്മദന്‍സ് മൗവ്വലും തമ്മിലുള്ള പ്രശ്‌നം കോടതി വരെ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഫുട്‌ബോള്‍ മത്സരത്തിന് കനത്ത പോലീസ് സുരക്ഷയാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം ഏര്‍പെടുത്തിയിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Stone pelting, Football tournament, Clash in Bekal; Lathi Charged
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?