വയോധിക കിടപ്പുമുറിയിലെ കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയില്‍; മകനും മരുമകളും അറസ്റ്റില്‍, കൊലയ്ക്ക് പ്രേരിപ്പിച്ചത് വസ്തുതര്‍ക്കം
വെള്ളറട: (www.kvartha.com 22.02.2018) വയോധിക കിടപ്പുമുറിയിലെ കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനും മരുമകളും അറസ്റ്റില്‍. ചെമ്പൂര്‍ ചിലമ്പറ തവരുകോണം റോഡരികത്തുവീട്ടില്‍ പരേതനായ രാഘവന്റെ ഭാര്യ സി.കമലാഭായി(76) കിടപ്പുമുറിയിലെ കട്ടിലില്‍ കത്തിക്കരിഞ്ഞ സംഭവത്തിലാണ് മകന്‍ തെങ്ങുകയറ്റ തൊഴിലാളി രാജനെ(മണിയന്‍-55)യും, മരുമകള്‍ ലതയെയും ആര്യങ്കോട് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ ബന്ധുക്കള്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ചൊവ്വാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. മകനോടും മരുമകളോടുമൊപ്പമാണ് കമലാഭായി താമസിച്ചിരുന്നത്.
വീടിരിക്കുന്ന വസ്തുവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ചൊല്ലി പതിവായി ഇവരുടെ വീട്ടില്‍ വഴക്കു നടക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. ചൊവ്വാഴ്ചയും ഇതേച്ചൊല്ലി വഴക്കുണ്ടായിരുന്നു. തൊട്ടടുത്ത വീട്ടിലാണ് കമലാഭായിയുടെ സഹോദരി ലീല താമസിക്കുന്നത്. ഇവര്‍ രാത്രി 12.40നു പ്രാഥമികാവശ്യത്തിനായി പുറത്തിറങ്ങിയപ്പോള്‍ കമലാഭായിയുടെ വീട്ടില്‍നിന്നും പുക ഉയരുന്നതു കണ്ടു. മാംസം കരിയുന്ന ദുര്‍ഗന്ധവും ഉണ്ടായി. ഇതോടെ മുറിയുടെ ജനലിലൂടെ നോക്കിയപ്പോള്‍ കണ്ടത് കമലാഭായി കട്ടിലില്‍ കത്തിയെരിയുന്നതാണ് .
എന്നാല്‍ ഈസമയം രാജനും ഭാര്യ ലതയും വീടിനു പുറത്തു റോഡുവക്കില്‍ ഇരിക്കുന്നത് കാണുകയും ചെയ്തു. അവരോട് കാര്യം പറയുകയും തീ കെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അവര്‍ അതിനു തയാറായില്ല. തുടര്‍ന്നു ലീല സമീപത്തു താമസിക്കുന്ന സഹോദരന്‍ ഗോപിയെ വിവരം അറിയിച്ചു.
തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആര്യങ്കോട് പോലീസ് സ്ഥലത്തെത്തുന്നതുവരെ തീ കത്തുന്നുണ്ടായിരുന്നു. പ്ലാസ്റ്റിക് നൂല്‍ വരിഞ്ഞ ഇരുമ്പുകട്ടിലിനുള്ളില്‍ വീണുകിടന്നു കത്തുന്ന നിലയിലായിരുന്നു മൃതദേഹം.
മുറിയില്‍ മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നു. ഒഴിഞ്ഞ കുപ്പിയും കണ്ടെത്തി. പോലീസെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രാജനെ നാട്ടുകാരാണ് തടഞ്ഞത്. അമ്മ കത്തിച്ചുവച്ചിരുന്ന വിളക്കില്‍നിന്നും തീപടര്‍ന്നതാകാമെന്നാണ് രാജന്‍ പോലീസിനോടു പറഞ്ഞത്. ആത്മഹത്യാസാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഫോറന്‍സിക് വിദഗ്ധര്‍ എത്തി തെളിവു ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. അംബികയാണ് കമലാഭായിയുടെ മകള്‍ .

Keywords: Son and his wife arrested for his mother's murder, Police, Custody, News, Local-News, Allegation, Arrest, Dead Body, Crime, Criminal Case, Kerala.
Powered by Info News For You

Comments
Post a Comment