ഭാരത് മാത കീ ജെയ് വിളിക്കാത്തവര്‍ പാകിസ്ഥാനിലേക്ക് പോകണം; ബി.ജെ.പി എം.എല്‍.എ
ലഖ്നൗ: (www.evisionnews.co)വിദ്വേഷ പ്രസംഗവുമായി വീണ്ടും ബി.ജെ.പി എം.എല്‍.എ. ഭാരത് മാതാ കീജെയ് വിളിക്കാത്തവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് ബൈരിയ സുരേന്ദ്ര നരൈന്‍ സിംഗ് എം.എല്‍.എ പറഞ്ഞു. പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് രൊഹാനിയ മണ്ഡലത്തിലെ എം.എല്‍.എയായ നരൈന്‍ സിംഗിന്റെ വിദ്വേഷ പ്രസ്താവന.
ഭാരത് മാതാ കീജെയ് എന്നും വന്ദേമാതരം എന്നും വിളിക്കാന്‍ മടിക്കുന്നവര്‍ ഈ രാജ്യത്ത് താമസിക്കാന്‍ അര്‍ഹരല്ല. അവര്‍ പാകിസ്ഥാനിലേക്ക് പോകണം-എം.എല്‍.എ പറഞ്ഞു. ഭാരത് മാതാ കീജെയ് വിളിക്കാത്തവരുടെ രാജ്യസ്നേഹത്തെക്കുറിച്ച് തനിക്ക് സംശയമുണ്ട്. അത്തരക്കാരെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും നരൈന്‍ സിംഗ് പറഞ്ഞു.
Powered by Info News For You

Comments
Post a Comment