ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയ യുവതിയുടെ ഫോട്ടോ പോലീസുദ്യോഗസ്ഥന്‍ പരസ്യപ്പെടുത്തിയത് വിവാദമായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.02.2018) ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയ യുവതിയുടെ ഫോട്ടോ പോലീസുദ്യോഗസ്ഥന്‍ പരസ്യപ്പെടുത്തിയത് വിവാദമാകുന്നു. അജാനൂര്‍ പാലക്കിയില്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സി എച്ച് സന്തോഷി (28)ന്റെ മൃതദേഹത്തില്‍ നിന്നും ലഭിച്ച യുവതിയുടെ ഫോട്ടോയാണ് പോലീസുദ്യോഗസ്ഥന്‍ പരസ്യപ്പെടുത്തിയത്.

ബുധനാഴ്ച ഉച്ചയോടെയാണ് സന്തോഷിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്ന നിഗമനത്തിലായിരുന്നു പോലീസ്. സന്തോഷിന്റെ മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയ യുവതിയുടെ ഫോട്ടോ ആണ് മണിക്കൂറുകള്‍ക്കകം പ്രചരിക്കപ്പെട്ടത്. ഈ കുട്ടിയുമായുള്ള പ്രണയനൈരാശ്യമാണ് പ്രണയദിനമായിരുന്ന ബുധനാഴ്ച ജീവനൊടുക്കാന്‍ സന്തോഷിനെ പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ നീലേശ്വരത്തെ ഒരു പെണ്‍കുട്ടി സന്തോഷ് തന്നെ ശല്യപ്പെടുത്തുന്നുവെന്ന് ആരോപിച്ച് നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് മാസം മുമ്പ് പോലീസ് സന്തോഷിനെ താക്കീതും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയ ഫോട്ടോ ഭദ്രമായി സംരക്ഷിക്കേണ്ടതിന് പകരം പോലീസുദ്യോഗസ്ഥന്‍ പരസ്യപ്പെടുത്തിയത്. ഈ സംഭവം പോലീസിന്റെ അച്ചടക്കത്തിന് വിരുദ്ധമാണെന്നാണ് പറയപ്പെടുന്നത്. സന്തോഷിന്റെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഹൊസ്ദുര്‍ഗിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Photo, Deadbody, Youth, suicide, Police, Woman photo found in youth's dead body spread to public, Controversy in police
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?