മോഡിയുടെ സന്ദര്‍ശനത്തോടെ ഇന്ത്യ ഒമാന്‍ സഹകരണം കൂടുതല്‍ മേഖലകളിലേക്ക്; ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചത് എട്ടു കരാറുകളില്‍

മസ്‌കത്ത്: (www.kvartha.com 12.02.2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തോടെ ഇന്ത്യ - ഒമാന്‍ സഹകരണം കൂടുതല്‍ മേഖലകളിലേക്ക്. എട്ടു കരാറുകളില്‍ ആണ് ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ വിവിധ ഒമാന്‍ മന്ത്രാലയം പ്രതിനിധികളും ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെയുമാണ് കരാറുകള്‍ ഒപ്പിട്ടത്.

അതേസമയം ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദുമായി മോഡി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. ഒമാന്റെ വികസനത്തിന് അവിടുത്തെ ഇന്ത്യക്കാര്‍ നടത്തുന്ന ആത്മാര്‍ഥതയും കഠിനാധ്വാനവും സുല്‍ത്താന്‍ എടുത്തുപറഞ്ഞു. നൂറ്റാണ്ടുകള്‍ നീളുന്ന ബന്ധമാണ് ഇന്ത്യയും ഒമാനും തമ്മിലുളളതെന്നു പറഞ്ഞ മോഡി, ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമായ വേരുറപ്പിച്ച ഒന്നാണെന്നും അഭിപ്രായപ്പെട്ടു.

As it happened: Indian PM Narendra Modi in Oman , Muscat, Visit, Prime Minister, Narendra Modi, Twitter, Business, Passport, Visa, Gulf, World

ഒമാനുമായി ഒപ്പിട്ട പ്രധാന കരാറുകള്‍ താഴെ പറയുന്നു;

1. സിവില്‍, വാണിജ്യ മേഖലകളില്‍ നിയമ, ജുഡീഷ്യല്‍ സഹകരണം

2. നയതന്ത്ര, സ്‌പെഷല്‍, സര്‍വീസ്, ഒഫിഷ്യല്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിസ നിയന്ത്രണത്തില്‍ ഇളവ്

3. ആരോഗ്യ മേഖലയില്‍ കൂടുതല്‍ സഹകരണം

4. ബഹിരാകാശമേഖലയിലെ സമാധാനപരമായ ഉപയോഗങ്ങളിലെ സഹകരണം

5. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിനു കീഴിലെ ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റിയൂട്ടും ഒമാന്‍ ഡിപ്ലോമാറ്റിക് ഇന്‍സിറ്റിറ്റിയൂട്ടും തമ്മിലെ സഹകരണം

6. പ്രതിരോധ വിദ്യാഭ്യാസ മേഖലയിലെ സഹകരണം. ഒമാന്‍ നാഷനല്‍ ഡിഫന്‍സ് കോളജും ഇന്ത്യയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസും തമ്മില്‍

7. ഇന്ത്യ ഒമാന്‍ വിനോദ സഞ്ചാര മേഖലയിലെ സഹകരണം

8. സൈനികരംഗത്തെ സഹകരണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: As it happened: Indian PM Narendra Modi in Oman , Muscat, Visit, Prime Minister, Narendra Modi, Twitter, Business, Passport, Visa, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?