മുന്‍ മന്ത്രി കെ ബാബുവിന്റെ സ്വത്തില്‍ പകുതിയോളം അനധികൃതമെന്ന് വിജിലന്‍സ്; കേസ് നിലനില്‍ക്കും
കൊച്ചി:(www.kvartha.com 11/02/2018) മുന്‍ മന്ത്രി കെ ബാബുവിന്റെ സ്വത്തില്‍ പകുതിയോളം അനധികൃതമെന്നും കേസ് നിലനില്‍ക്കുമെന്നും വിജിലന്‍സ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും ബാബു നല്‍കിയ പുതിയ മൊഴിയില്‍ കഴമ്പില്ലെന്നും വിജിലന്‍സ് വ്യക്തമാക്കി.
ബാബുവിനെയും ബിനാമിയെന്ന് പറയപ്പെടുന്ന ബാബുറാമിനെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ തെളിവില്ല. തനിക്ക് ലഭിച്ച ഡിഎ, ടിഎ എന്നിവ സ്വത്തിന്റെ ഭാഗമായി പരിഗണിക്കണമെന്ന് ബാബു പറഞ്ഞിരുന്നു. അങ്ങനെ കണക്കുകൂട്ടിയാലും സ്വത്തില്‍ 40 ശതമാനവും അനധികൃതമായി സമ്പാദിച്ചതാണ്. ഇക്കാര്യം വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് പത്ത് ദിവസത്തിനകം വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ബാബുവിനെതിരായ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേയാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം അന്വേഷണ സംഘം വീണ്ടും മൊഴിയെടുത്തത്. ബാബു വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും മൊഴിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. അന്വേഷണം വൈകാതെ പൂര്‍ത്തിയാക്കുമെന്ന് വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Minister, Vigilance case, Investigates, Vigilance Court, Case against former minister K Babu will continue: Vigilance

Powered by Info News For You

Comments
Post a Comment