സിപിഎം വനിതാ കൗണ്‍സിലറുടെ വീടിനു നേരെ ആക്രമണം; രണ്ടു പേര്‍ക്കെതിരെ കേസ്

നീലേശ്വരം: (www.kasargodvartha.com 11.02.2018) സിപിഎം വനിതാ കൗണ്‍സിലറുടെ വീടിനു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പള്ളിക്കര മണ്ഡലം ഒന്നാം വാര്‍ഡ് കൗണ്‍സിലറായ കെ.വി രാധയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി സിപിഎം കിഴക്കേക്കര ബ്രാഞ്ച് കമ്മിറ്റി യോഗം നടന്നു കൊണ്ടിരിക്കുന്നതിനിടെ രാധയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ രണ്ടു പേര്‍ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.

രാധയും ഭര്‍ത്താവും സുധാകരനും ബ്രാഞ്ച് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് മകന്‍ വീട് ആക്രമിക്കപ്പെട്ട വിവരം മാതാപിതാക്കളെ ഫോണിലൂടെ അറിയിച്ചത്. ഇതോടെ യോഗം നിര്‍ത്തി വെച്ച് നേതാക്കള്‍ ഉള്‍പെടെയുള്ളവര്‍ രാധയുടെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Police, complaint, CPM, House, Attack, Crime, Attack against CPM councilor's house; Case against 2
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?