കേന്ദ്ര വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബി.എം ജമാലിന്റെ വീട്ടില്‍ നിന്നും വിജിലന്‍സിന് കാര്യമായ രേഖകളൊന്നും ലഭിച്ചില്ലെന്ന് മഹസര്‍ റിപോര്‍ട്ട്; സ്വത്തിടപാട് സംബന്ധിച്ച് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരിശോധന നടത്തുമെന്ന് വിജിലന്‍സ്, രേഖകള്‍ നേരത്തെ തന്നെ ലഭിച്ചതായും അധികൃതര്‍

കാസര്‍കോട്: (www.kasargodvartha.com 28.02.2018) കേന്ദ്ര വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബി.എം ജമാലിന്റെ വീട്ടില്‍ നിന്നും വിജിലന്‍സിന് കാര്യമായ രേഖകളൊന്നും ലഭിച്ചില്ലെന്ന് മഹസര്‍ റിപോര്‍ട്ട്. അതേസമയം കാസര്‍കോട്, കോഴിക്കോട് തുടങ്ങി പലസ്ഥലങ്ങളിലുമായി സ്വത്തിടപാടുമായി ബന്ധപ്പെട്ട രേഖകള്‍ നേരത്തെ ലഭിച്ചിട്ടുണ്ടെന്നും ഇതേ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കോഴിക്കോട് വിജിലന്‍സ് പ്രത്യേക സാമ്പത്തിക വിഭാഗം എസ് പി പി.കെ സുനില്‍ ബാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരിശോധന നടത്തുമെന്നാണും വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കുന്നു.

ചൊവ്വാഴ്ച രാവിലെ മുതല്‍ ഉച്ചവരെയാണ് ജമാലിന്റെ കോട്ടിക്കുളം തിരുവക്കോളിയിലെ കുടുംബവീട്ടില്‍ കോഴിക്കോട് നിന്നെത്തിയ വിജിലന്‍സിന്റെ പ്രത്യേക സെല്ലിലെ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഭാര്യാ മാതാവ് ടി.യു ഹാജിറയുടെ മെഡിക്കല്‍ ബില്ല്, ഡിസ്ചാര്‍ജ് ബില്ല്, ജമാലിന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ്, കിടക്ക വാങ്ങിയ ബില്ല്, വഖഫ് ബോര്‍ഡിന്റെ 9 ഓഫീസ് നോട്ട് പേജ്, വിവാരകാശം വഴി ലഭിച്ച കേരള സ്‌റ്റേറ്റ് വഖഫ് ബോര്‍ഡിന്റെ 87 പേജുള്ള കറണ്ട് ഫയല്‍ ഷീറ്റ്, വഖഫ് ബോര്‍ഡ് സിഇഒ ആകുന്നതിന് മുമ്പുള്ള ഭാര്യയുടെ പേരിലുള്ള സ്വത്തിന്റെ രേഖകള്‍, എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ഫിനാന്‍സ് ഓഫീസറായി ജോലി ചെയ്യുന്ന സഹോദരന്‍ ഇര്‍ഷാദിന്റെ എസ് ബി പാസ്ബുക്ക്, മാതാവ് സാറയുടെയും അഞ്ച് മക്കളുടെയും പേരിലുള്ള സ്ഥലത്തിന്റെ നികുതിയടച്ച രസീത് എന്നിവയാണ് വിജിലന്‍സ് സംഘം കൊണ്ടുപോയതെന്ന് ജമാലിന്റെ സഹോദരന്‍ ബി.എം സാദിഖിന് ഒപ്പിട്ട് നല്‍കിയ മഹസര്‍ റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം ജമാല്‍ ബന്ധുക്കളുടെയും മറ്റും പേരില്‍ സ്വത്ത് വകകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്ന് വിജിലന്‍സ് അധികൃതര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി കോടികളുടെ സ്വത്ത് വകകള്‍ വാങ്ങികൂട്ടിയിട്ടുണ്ടെന്നാണ് ജമാലിനെതിരെ ഉയര്‍ന്ന ആരോപണം. വിശദമായ അന്വേഷണത്തിലൂടെ ഇത് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യമെന്ന് വിജിലന്‍സ് സംഘം പറയുന്നു. തിങ്കളാഴ്ച രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് ജമാലിന്റെ വീട്ടില്‍ ചൊവ്വാഴ്ച കോഴിക്കോട് നിന്നെത്തിയ വിജിലന്‍സ് സംഘം റെയ്ഡ് നടത്തിയത്. ജമാലിനെതിരെ ഉണ്ടായിരുന്ന പഴയ കേസുകളെ കുറിച്ചൊന്നും അറിയില്ലെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ് പി പി കെ സുനില്‍ ബാബു പറയുന്നു.

വിദേശത്തും മടിക്കേരിയിലും എറണാകുളത്തും മറ്റുമായി അഡ്വ. ബി.എം ജമാല്‍ വന്‍തോതില്‍ സ്വത്ത് വകകള്‍ വാങ്ങിക്കൂട്ടിയെന്നാണ് വിജിലന്‍സിന്റെ നിഗമനം. നിരവധി രേഖകള്‍ വിജിലന്‍സ് സംഘത്തിന് ലഭിച്ചതായും പറയപ്പെടുന്നുണ്ട്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും വില്‍ക്കുകയും വാങ്ങുകയും ചെയ്തതിന്റെ രേഖകളും അടുത്ത ദിവസങ്ങളില്‍ വിജിലന്‍സ് ശേഖരിക്കും എന്നാണ് അറിയുന്നത്.

Related News:
തന്റെ പേരിലുള്ളത് കോഴിക്കോട്ട് 6 സെന്റ് സ്ഥലവും ഉദുമയില്‍ 10 സെന്റ് സ്ഥലവും മാത്രം; സ്വത്ത് വിവരം 2014 ല്‍ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നുവെന്ന് അഡ്വ. ബി.എം ജമാല്‍, അന്വേഷണം നടത്തുന്നത് പുതുതായി രജിസ്റ്റര്‍ ചെയ്ത കേസിലെന്ന് വിജിലന്‍സ് എസ് പി

കേന്ദ്ര വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബി.എം ജമാലിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; പരിശോധന എട്ടു വര്‍ഷം മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെന്ന് സൂചന

Also Read:
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Vigilance, Vigilance-raid, Top-Headlines, Mahasar Report of Vigilance Raid in B.M Jamal's house
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?