ഭിക്ഷാടനവും കുട്ടിക്കടത്തും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നു, ആദ്യഘട്ടത്തില്‍ മിഷന്‍ രൂപീകരിക്കും
കൊച്ചി: (www.kasargodvartha.com 02.02.2018) കുട്ടികളെ കൊണ്ടു പോകുന്നതും ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നതും സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളും പ്രചരിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചു. ഇതര സംസ്ഥാനക്കാര്‍ കൂടുതലായുള്ള കേരളത്തില്‍ ഭിക്ഷാടനം നിരോധിക്കണമെന്നും നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്ത കറുത്ത സ്റ്റിക്കര്‍ പതിക്കലും കുട്ടികളെ തട്ടികൊണ്ടു പോകലുമായി ബന്ധപ്പെടുത്തിയും സമൂഹ മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. പലയിടത്തും നാട്ടുകാര്‍ സംഘടിച്ച് ഭിക്ഷാടകര്‍ക്കെതിരെയും കുട്ടികളെയുമായി സഞ്ചരിക്കുന്ന ഇതര സംസ്ഥാന സ്ത്രീകളെയും കൈയ്യേറ്റം ചെയ്യുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ പോലീസിനും തലവേദനയായിട്ടണ്ട്.
പ്രശ്‌നത്തെ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. ഓരോ ജില്ലയിലും ജില്ലാ കലക്ടര്‍മാരുടെയും ശിശു സംരംക്ഷണ ഓഫീസറുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ കര്‍മ്മപദ്ധതി തയ്യാറാക്കി സ്‌പെഷല്‍ െ്രെഡവ് നടത്തി കുട്ടിക്കടത്തും ബാലഭിക്ഷാടനവും ബാലവേലയും ബാലപീഡനവും തടയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി സംസ്ഥാന തലത്തില്‍ ജില്ലാ ഉദ്യോഗസ്ഥരെ വിളിച്ചു കൂട്ടി രണ്ട് ദിവസത്തെ ശില്പശാല തൃശൂരില്‍ നടത്തി.
ശബരിമല, ഓച്ചിറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും നാല് ജില്ലകളിലും വനിതാ ശിശുക്ഷേമ വകുപ്പും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് ശരണ ബാല്യം എന്ന പേരില്‍ പരീക്ഷാടിസ്ഥാനത്തില്‍ നടപ്പാക്കിയ പ്രത്യേക നിരീക്ഷണ ദൗത്യം വിജയമാകുകയും നിരവധി കുട്ടികളെ ഇതിലൂടെ കണ്ടെത്തുകയും ചെയ്തിരുന്നു.ഇതേ രീതിയില്‍ ശരണ ബാല്യം എന്ന പേരില്‍ എല്ലാ ജില്ലയിലും സ്‌പെഷല്‍ െ്രെഡവ് നടത്താനുമാണ് ആവശ്യം ഉയര്‍ന്നിട്ടുള്ളത്.
എന്നാല്‍ വിഷയത്തിന് അടിയന്തര പ്രാധാന്യം ഉണ്ടെങ്കിലും പ്രത്യേക തയ്യാറെടുപ്പോടെ നിയമനിര്‍മ്മാണം വേണമെന്നും നിയമ നിര്‍മ്മാണത്തിന് മുന്നോടിയായി ഒരു മിഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുന്നതാണ് നല്ലതെന്നുമുള്ള നിലപാടാണ് വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിനുള്ളത്. നിലവിലുള്ള നിയമത്തിലെ പരിമിതികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ സര്‍ക്കാരിന് മുമ്പില്‍ അവതരിപ്പിച്ചിരുന്നു.
ശിശു സംരംക്ഷണത്തിന് കേരളത്തില്‍ ഒരു നയം വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. അതിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട നടപടികളുടെ ഭാഗമായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍ ( എസ്.ഒ. പി. ) നടന്നുകൊണ്ടിരിക്കുകയാണ്.
സംശയാസ്പദമായ സാഹചര്യത്തില്‍ കുട്ടികളെയുമായി സ്ത്രീകളെ കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യാനും വേണ്ടിവന്നാല്‍ കുട്ടിയുടെയും പിടിയിലാകുന്ന സ്ത്രീയുടെയും ഡി.എന്‍.എ ടെസ്റ്റുള്‍പ്പെടെ നടത്താനും ഉള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. വ്യാപകമായ തരത്തില്‍ ബോധവല്‍ക്കരണം നടത്താന്‍ സാമൂഹ്യനീതി വകുപ്പ് , വനിതാ ശിശുക്ഷേമ വകുപ്പ് , കുടുംബശ്രീ, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ശിശു സംരംക്ഷണ യൂണീറ്റ്., സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ആവശ്യമായ എല്ലാ ഘട്ടത്തിലും പൊലീസ് സഹായം നല്‍കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഇത്തരം പദ്ധതികള്‍ക്കായി സംസ്ഥാന ബഡ്ജറ്റില്‍ തുക വകയിരുത്താനും സാധ്യതയുണ്ട്.

ac (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, News, Government, Police, Beggar Mafia, Child trafficking
< !- START disable copy paste -->Keywords: Kerala, Kochi, News, Government, Police, Beggar Mafia, Child trafficking
Powered by Info News For You
Comments
Post a Comment