ശ്രീശാന്തിന്റെ ഹര്‍ജിയെ എതിര്‍ത്ത് ബി സി സി ഐ സുപ്രീം കോടതിയില്‍; കോഴ വാങ്ങിയെന്ന് പറയുന്ന താരത്തിന്റെ ഓഡിയോ കൈയിലുണ്ടെന്ന് വാദം
ന്യൂഡല്‍ഹി: (www.kvartha.com 05.02.2018) മലയാളി താരം ശ്രീശാന്തിന്റെ ഹര്‍ജിയെ എതിര്‍ത്ത് ബി.സി.സി.ഐ സുപ്രീം കോടതിയില്‍. കോഴയായി കിട്ടിയ ഏഴ് ലക്ഷം രൂപയില്‍ മൂന്ന് ലക്ഷം തനിക്കും നാല് ലക്ഷം ജിജു ജനാര്‍ധനനെന്നും ശ്രീശാന്ത് പറയുന്ന ഓഡിയോ തങ്ങളുടെ കൈയിലുണ്ടെന്ന് ബി.സി.സി.ഐ കോടതിയെ അറിയിച്ചു. മാത്രമല്ല, വാതുവെയ്പ്പ് നടന്നുവെന്നതിന്റെ തെളിവാണ് ശ്രീശാന്ത് പാന്റില്‍ വച്ച വെളുത്ത തൂവാലയെന്നും ബി.സി.സി.ഐ കോടതിയെ അറിയിച്ചു.
അതേസമയം, ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ബി.സി.സി.ഐ, കേരള ക്രിക്കറ്റ് അസോസിയേഷന്‍, വിനോദ് റായി എന്നിവര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയക്കും. വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

ഐ.പി.എല്‍ 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിയില്‍ ഒത്തുകളി ആരോപിച്ച് ഡെല്‍ഹി പോലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്‌പ്പോഴാണ് ബി.സി.സി.ഐ നടപടിയെടുത്തത്. ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
പിന്നീട് ആജീവനാന്ത വിലക്കും ശിക്ഷാ നടപടികളും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ബി.സി.സി.ഐ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇതോടെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Supreme Court issues notice to BCCI over S Sreesanth’s life ban plea, New Delhi, News, Cricket, Supreme Court of India, BCCI, Bribe Scam, Police, Arrest, Trending, Sports, National.
Keywords: Supreme Court issues notice to BCCI over S Sreesanth’s life ban plea, New Delhi, News, Cricket, Supreme Court of India, BCCI, Bribe Scam, Police, Arrest, Trending, Sports, National.
Powered by Info News For You

Comments
Post a Comment