സാഗര്‍ ഭൂഷണ്‍ കപ്പലിലെ പൊട്ടിത്തെറി; കേന്ദ്ര ഷിപ്പിങ്ങ് സഹമന്ത്രി പി രാധാകൃഷണന്‍ കൊച്ചി കപ്പല്‍ശാല സന്ദര്‍ശിച്ചു

കൊച്ചി: (www.kvartha.com 14.02.2018) കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ച കപ്പലിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി പി രാധാകൃഷണന്‍ കൊച്ചി കപ്പല്‍ശാല സന്ദര്‍ശിച്ചു. ആഭ്യന്തര അന്വേഷണം നടത്തി കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കൊച്ചിന്‍ ഷിപ്യാര്‍ഡ് അധികൃതരോട് അദ്ദേഹം നിര്‍ദ്ദേശിച്ചു.

അപകടത്തില്‍പെട്ടവരെ അന്വേഷിക്കുകയും ഷിപ്പിങ്ങ് മന്ത്രാലയത്തില്‍ നിന്ന് അവരുടെ കുടുംബത്തിന് വേണ്ട പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മരിച്ചവരുടെ ബന്ധുമിത്രാദികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സി എസ് എല്‍ മാനേജ്‌മെന്റ് നടപടിയെ അദ്ദേഹം അഭിനന്ദിച്ചു.



മന്ത്രിയും സിഎംഡിയും വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ബാധിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും ഉറപ്പുനല്‍കി. സിഎസ്എല്‍ മാനേജ്‌മെന്റിന്റെ സംയോജിതമായ നടപടികളെ തൊഴിലാളികള്‍ പ്രകീര്‍ത്തിച്ചു.

സി എസ് എല്‍ മാനേജ്‌മെന്റ്, സൈറ്റ് ടീം, ജീവനക്കാര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി ടീം, മെഡിക്കല്‍ ടീം എന്നിവരുമായി മന്ത്രി കൂടികാഴ്ച നടത്തി.

അപകടത്തില്‍ പരിക്കേറ്റ ശ്രീരൂപ് പി ടി, ജയ്‌സണ്‍ വര്‍ഗീസ്, അഭിലാഷ് ടി, ടിജു വര്‍ഗീസ് ജോണ്‍ എന്നിവരെ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരുമായും മന്ത്രി സംസാരിച്ചു.

Keywords: Kerala, Kochi, News, Ship, Ship Accident, Ernakulam, Minister, Accident: Union minister visits Kochi shipyard


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?