അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ വനിതാ സംവരണം കൊണ്ട് വരുന്നതിനെ ലീഗ് സ്വാഗതം ചെയ്യുന്നുവെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: (www.kvartha.com 15.02.2018) അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ വനിതാ സംവരണം കൊണ്ട് വരുന്നതിനെ ലീഗ് സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ സ്ത്രീ സംവരണം ലീഗിന് ഒരു പ്രശ്‌നവും ഉണ്ടാക്കിയില്ല എന്നും ഒപ്പം പലയിടത്തും മികച്ച വനിതാ ജനപ്രതിനിധികളെ സൃഷ്ടിക്കാന്‍ ലീഗിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടന്ന ലീഗ് വനിതാ ജനപ്രതിനിധികളുടെ സംഗമത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

Kerala, Malappuram, News, Muslim-League, IUML, Women, Reservation, Politics, Reservation for women in Assembly election has been needed

തെരഞ്ഞുപ്പിന് മുമ്പായി വനിതാലീഗിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് വനിതാ ലീഗിന്റെ നേതൃത്വത്തില്‍ 'ബേദാര്‍ 2018' എന്ന പേരില്‍ മലപ്പുറം ഗവ. കോളജില്‍ പരിപാടി സംഘടിപ്പിച്ചത്. നവോത്ഥാന രാഷ്ട്രീയത്തിന്റെ സ്ത്രീപക്ഷം എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു.

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടവരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. വനിതാ ലീഗ് സംസ്ഥാന ജില്ലാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ ദിവസം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങാളായി വനിതാ ലീഗിന്റെ മൂന്ന് നേതാക്കളെയും ഉള്‍പ്പെടുത്തിയിരുന്നു.

Keywords: Kerala, Malappuram, News, Muslim-League, IUML, Women, Reservation, Politics, Reservation for women in Assembly election has been needed



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?