ഭര്‍ത്താവിന് വൃത്തിയില്ല; അഞ്ച് മക്കളുടെ മാതാവ് വിവാഹമോചനം തേടി കോടതിയില്‍

അല്‍ ഐന്‍: (www.kvartha.com 09.02.2018) ഭര്‍ത്താവിന് വൃത്തിയില്ലെന്ന് പറഞ്ഞ് അഞ്ച് മക്കളുടെ മാതാവ് വിവാഹമോചനം തേടി കോടതിയില്‍. അല്‍ ഐനിലാണ് കേസ് കോടതിയുടെ പരിഗണനയ്‌ക്കെത്തിയിരിക്കുന്നത്. ഭര്‍ത്താവ് തന്നില്‍ അമിതമായി ആശ്രയിക്കുന്നുവെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

നന്നായി വസ്ത്രം ധരിക്കാനോ ശരീരമോ പരിസരമോ വൃത്തിയായി സൂക്ഷിക്കാനോ ഭര്‍ത്താവ് ശ്രമിക്കാറില്ലെന്ന് ഭാര്യ ആരോപിച്ചു. എന്നാല്‍ ഭാര്യയുടെ ആരോപണങ്ങള്‍ ഭര്‍ത്താവ് കോടതിയില്‍ നിഷേധിച്ചു.

 Gulf, UAE, Husband, Divorce

ഭാര്യയും താനും സന്തോഷകരവും സമാധാനപരവുമായാണ് കുടുംബജീവിതം നയിച്ചിരുന്നതെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ ചിലര്‍ തന്നേക്കുറിച്ച് ഭാര്യയോട് മോശമായി പറഞ്ഞതോടെ അവര്‍ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഭര്‍ത്താവില്‍ നിന്നും മോചനം ലഭിച്ചാല്‍ സുഖമായി ജീവിക്കാമെന്ന ധാരണയില്‍ വിവാഹമോചനം തേടി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി നിയമോപദേഷ്ടാവ് മുഹമ്മദ് സുഹദ് അഹമ്മദ് പറഞ്ഞു. ദമ്പതികളുടെ പിണക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അവരുടെ രക്ഷിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Lack of husband's personal hygiene has prompted a woman to file for divorce in Al Ain. The woman has also cited the husband's ill-treatment and his over-dependency on her as the reasons to end the relationship.

Keywords: Gulf, UAE, Husband, Divorce


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?