ആലപ്പുഴ ബൈപാസ് പൂര്‍ത്തീകരണവും ഉദ്ഘാടനവും വൈകിപ്പിക്കാന്‍ ആസൂത്രിത നീക്കം, പിന്നില്‍ സംസ്ഥാന സര്‍ക്കാരും സ്ഥലം എംപിയും, വൈകിപ്പിക്കുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ക്രെഡിറ്റ് കിട്ടാതിരിക്കാന്‍; ഗുരുതര ആരോപണവുമായി ബിജെപി
ആലപ്പുഴ: (www.kvartha.com 16.02.2018) ബൈപാസ് പൂര്‍ത്തീകരണവും ഉദ്ഘാടനവും വൈകിപ്പിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി വിനോദ് കുമാര്‍ ആരോപിച്ചു. 2018 നു മുമ്പ് പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യേണ്ട ബൈപാസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രം പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്താനുള്ള ആസൂത്രിത നീക്കമാണ് അണിയറയില്‍ നടക്കുന്നത്.
സംസ്ഥാന സര്‍ക്കാരും സ്ഥലം എംപിയുമാണ് ഈ നീക്കത്തിനു പിന്നില്‍. കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ സ്ഥലം എംപി മന്ത്രിയായിരുന്നിട്ടു പോലും ബൈപാസിനുവേണ്ടി യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന ജാള്യതയും ഇതിനു പിന്നിലുണ്ട്.
തറക്കല്ലിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ അവസാനകാലം വരെ ഒച്ചിഴയുന്ന രീതിയില്‍ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പ്രത്യേക പരിഗണന നല്‍കി ദ്രുതഗതിയില്‍ നടത്തുകയായിരുന്നു. ബൈപാസ് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിച്ചാല്‍ അതിന്റെ ഗുണഫലം ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ബിജെപിക്കു ലഭിക്കും എന്ന തിരിച്ചറിവാണ് പണി വൈകിപ്പിക്കുവാനുള്ള ഈ നീക്കത്തിന് കാരണം.
നിര്‍മാണത്തിനുള്ള കേന്ദ്ര സാമ്പത്തിക വിഹിതം കൃത്യമായി ലഭിച്ചിട്ടും സംസ്ഥാന വിഹിതം കൃത്യമായി നല്‍കാതെയും മറ്റു തടസങ്ങളുടേയും പേര് പറഞ്ഞു പണി വൈകിപ്പിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ ഇതിനെതിരെ ശക്തമായ ജനകീയ സമരവുമായി ബിജെപി മുന്നോട്ടു വരുമെന്ന് ജി വിനോദ് കുമാര്‍ പറഞ്ഞു.
നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രഞ്ചന്‍ പൊന്നാട്, ജി മോഹനന്‍, മറ്റു ഭാരവാഹികളായ കെ പി സുരേഷ് കുമാര്‍, എന്‍ ഡി കൈലാസ്, വാസുദേവക്കുറുപ്പ് എന്നിവരും സംബന്ധിച്ചു.

Keywords: Kerala, Alappuzha, News, Road, BJP, Controversy, BJP against MP and state Govt on Alapuzha bypass work delay

Powered by Info News For You

Comments
Post a Comment