കമ്പിപ്പാരയുമായി റെയില്‍വേ ട്രാക്കിന് സമീപം നില്‍ക്കുകയായിരുന്ന യുവാവിനെ പോലീസ് പൊക്കി

മൊഗ്രാല്‍: (www.kasargodvartha.com 14.02.2018) കമ്പിപ്പാരയുമായി റെയില്‍വേ ട്രാക്കിന് സമീപം നില്‍ക്കുകയായിരുന്ന യുവാവിനെ പോലീസ് പൊക്കി. തമിഴ്നാട് തേനി കാടുമന കുണ്ടുലെ ശിവപ്പ എന്ന കറുപ്പയ്യ (28) യെയാണ് ബുധനാഴ്ച പുലര്‍ച്ചെ മൊഗ്രാല്‍ റെയിവേ ട്രാക്കിന് സമീപം വെച്ച് പിടികൂടിയത്. കുമ്പള അഡീ. എസ്.ഐ. പി.വി. ശിവദാസനും സംഘവുമാണ് യുവാവിനെ പിടികൂടിയത്.

വീട് കവര്‍ച്ച ചെയ്യാനാണ് ശിവപ്പയെത്തിയത് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് പതിയിരിക്കുന്നത് കണ്ട ശിവപ്പയെ പിടികൂടിയത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Mogral, Police, Youth,Youth arrested under mysterious circumstances.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?