കൊലപ്പുള്ളിയെ പോലെ കണക്കാക്കുന്നു; ജയില്‍മാറ്റം ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി

Image result for govindachamiകൊച്ചി:(www.evisionnews.co) സൗമ്യ വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി ഗോവിന്ദച്ചാമി ജയില്‍മാറ്റത്തിന് അപേക്ഷ നല്‍കും. മാനഭംഗത്തിന് വിചാരണ കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷ നിലനിര്‍ത്തിയിട്ടും ജയില്‍ ജീവനക്കാര്‍ തന്നെ കൊലപ്പുള്ളിയായി കണക്കാക്കുന്നതാണ് ജയില്‍ മാറാന്‍ ഗോവിന്ദച്ചാമി ആവശ്യപ്പെട്ടതിന് പിന്നില്‍.

കേരളത്തിനു വെളിയിലുള്ള ജയിലിലാണെങ്കില്‍ തന്നെപ്പറ്റി അറിവുണ്ടാകില്ലെന്നാണു ഗോവിന്ദച്ചാമിയുടെ കണക്കുകൂട്ടല്‍. കേരളത്തില്‍ പോലീസുകാരുടെ ആക്ഷേപത്തിനു നിരന്തരം ഇരയാവുന്നുവെന്നും ഗോവിന്ദച്ചാമി പറയുന്നു. 'മേലനങ്ങി പണിയെടുക്കണമെന്നും' ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി ഗോവിന്ദച്ചാമി പറയുന്നു.

ബിരിയാണി ചോദിച്ചതിന് പോലും ആക്ഷേപമായിരുന്നു മറുപടിയെന്നും ഗോവിന്ദച്ചാമി കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടിലേക്കോ കര്‍ണാടകയിലേക്കോ മാറ്റം വേണമെന്നാണ് ഗോവിന്ദച്ചാമിയുടെ ആവശ്യം.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?