കോഹ്ലിയല്ലെ, ധോണി തന്നെയാണോ ഇന്ത്യന്‍ ക്യാപ്റ്റന്‍? കളി കാണുന്ന ആര്‍ക്കും സംശയം തോന്നാം; വീഡിയോ
സെഞ്ചൂറിയന്‍: (www.kvartha.com 06.02.2018) കോഹ്ലിയല്ലെ, ധോണി തന്നെയാണോ ഇപ്പോഴും ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന് കളി കാണുന്ന ആര്‍ക്കും തോന്നിപ്പോകും. കാരണം കളത്തില്‍ വിക്കറ്റിന് പിന്നില്‍ നിന്ന് ക്യാപ്റ്റന്റെ ജോലി കൂടി മുന്‍ ഇന്ത്യന്‍ നായകന്‍ ചെയ്യുന്നത് പലപ്പോഴും കാണാറുണ്ട്. എം എസ് ധോണിയോളം തന്ത്രങ്ങള്‍ മെനയാനറിയുന്ന മറ്റൊരാള്‍ ക്രിക്കറ്റ് ലോകത്ത് ഇന്നില്ലെന്ന് മഹിയുടെ വിമര്‍ശകര്‍ പോലും സമ്മതിക്കുന്ന കാര്യവുമാണ്.
ഇപ്പോഴും കളിയുടെ അവസാന ഘട്ടങ്ങളില്‍ ക്യാപ്റ്റന്റെ എല്ലാ സമ്മര്‍ദവും ധോണിയില്‍ കാണാം. കളി കൈവിടുമെന്ന ഘട്ടത്തിലെത്തുമ്പോള്‍ കോഹ്ലിയുടെയും ധോണിയുടെയും ആത്മവിശ്വാസം ഒന്നളന്നാല്‍ മതിയാകും, ധോണിയെന്ന നായകന്റെ പവര്‍ മനസിലാക്കാന്‍. നിര്‍ണായകമായ അവസരങ്ങളില്‍ ധോണി കൂടെയുണ്ടെങ്കില്‍ കോഹ്ലിക്ക് സമ്മര്‍ദമില്ലാതെ നയിക്കാനാകുമെന്ന് നിരവധി തവണ തെളിയിക്കപ്പെട്ടിട്ടുണ്ട്. ടെസ്റ്റില്‍ ദയനീയമായി പരാജയപ്പെട്ട ടീം ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലും വിജയിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിലും ഇത്തരം രംഗം നമ്മള്‍ കണ്ടു. സ്റ്റമ്പിന്റെ പിന്നില്‍ നിന്നു കൊണ്ട് ബൗളര്‍മാര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും തന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന ധോണിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിക്കഴിഞ്ഞു. ഫീല്‍ഡിങില്‍ കളിക്കാരെ നിര്‍ത്തുന്നതും ബൗളര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതുമെല്ലാം ധോണി തന്നെയാണ്.
ഹാര്‍ദിക് പാണ്ഡ്യയേയും ചാഹലിനേയും കുല്‍ദീപിനേയുമെല്ലാം അദ്ദേഹം പ്രശംസിക്കുകയും എങ്ങനെയാണ് പന്തെറിയേണ്ടതെന്ന് പറഞ്ഞ് കൊടുക്കുകയും ചെയ്യുന്നുണ്ട്. കോഹ്ലിക്കും ഇടയ്ക്കിടെ ധോണി ഉപദേശവും ആത്മവിശ്വാസവും നല്‍കുന്നു. ഓരോ ബാറ്റ്‌സ്മാനും ഏതുതരത്തിലുള്ള പന്തെറിയണമെന്ന് ബൗളര്‍മാര്‍ക്ക് ധോണി നിര്‍ദേശം നല്‍കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)ഇപ്പോഴും കളിയുടെ അവസാന ഘട്ടങ്ങളില്‍ ക്യാപ്റ്റന്റെ എല്ലാ സമ്മര്‍ദവും ധോണിയില്‍ കാണാം. കളി കൈവിടുമെന്ന ഘട്ടത്തിലെത്തുമ്പോള്‍ കോഹ്ലിയുടെയും ധോണിയുടെയും ആത്മവിശ്വാസം ഒന്നളന്നാല്‍ മതിയാകും, ധോണിയെന്ന നായകന്റെ പവര്‍ മനസിലാക്കാന്‍. നിര്‍ണായകമായ അവസരങ്ങളില്‍ ധോണി കൂടെയുണ്ടെങ്കില്‍ കോഹ്ലിക്ക് സമ്മര്‍ദമില്ലാതെ നയിക്കാനാകുമെന്ന് നിരവധി തവണ തെളിയിക്കപ്പെട്ടിട്ടുണ്ട്. ടെസ്റ്റില്‍ ദയനീയമായി പരാജയപ്പെട്ട ടീം ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലും വിജയിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിലും ഇത്തരം രംഗം നമ്മള്‍ കണ്ടു. സ്റ്റമ്പിന്റെ പിന്നില്‍ നിന്നു കൊണ്ട് ബൗളര്‍മാര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും തന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന ധോണിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിക്കഴിഞ്ഞു. ഫീല്‍ഡിങില്‍ കളിക്കാരെ നിര്‍ത്തുന്നതും ബൗളര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതുമെല്ലാം ധോണി തന്നെയാണ്.
ഹാര്‍ദിക് പാണ്ഡ്യയേയും ചാഹലിനേയും കുല്‍ദീപിനേയുമെല്ലാം അദ്ദേഹം പ്രശംസിക്കുകയും എങ്ങനെയാണ് പന്തെറിയേണ്ടതെന്ന് പറഞ്ഞ് കൊടുക്കുകയും ചെയ്യുന്നുണ്ട്. കോഹ്ലിക്കും ഇടയ്ക്കിടെ ധോണി ഉപദേശവും ആത്മവിശ്വാസവും നല്‍കുന്നു. ഓരോ ബാറ്റ്‌സ്മാനും ഏതുതരത്തിലുള്ള പന്തെറിയണമെന്ന് ബൗളര്‍മാര്‍ക്ക് ധോണി നിര്‍ദേശം നല്‍കുന്നുണ്ട്.
Keywords: World, News, Sports, Virat Kohli, Dhoni, Cricket, Video, Captain cool; MS Dhoni's Bowling instructions, field placements.
Powered by Info News For You

Comments
Post a Comment