സിം കാര്‍ഡ് എടുക്കാന്‍ ആധാറിലെ ബയോമെട്രിക് അടയാളം സ്ഥിരീകരിച്ചില്ല; അക്ഷയ കേന്ദ്രത്തില്‍ ചെന്നും യൂണിക്യൂ ഐഡന്റിറ്റി അതോറിറ്റിയെ സമീപിച്ച് അപ്‌ഡേറ്റ് ചെയ്തിട്ടും ആധാറുമായി ലിങ്ക് ചെയ്യാന്‍ കഴിഞ്ഞില്ല, പരാതിയുമായി എല്‍ ഐ സി ഏജന്റ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു
കാസര്‍കോട്: (www.kasargodvartha.com 10.02.2018) സിം കാര്‍ഡ് എടുക്കാനായി ആധാറിലെ ബയോമെട്രിക് അടയാളം സ്ഥിരീകരിക്കാത്തതിനെ തുടര്‍ന്ന് അലയേണ്ടിവന്ന യുവാവ് പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കാറഡുക്ക ബജീര്‍തൊട്ടി ഹൗസില്‍ സുബ്ബ പാട്ടാളിയുടെ മകനും എല്‍ ഐ സി ഏജന്റുമായ ബി വിജയന്‍ (46) ആണ് കാസര്‍കോട്ട് നടന്ന സിറ്റിംഗില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.
കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയ വര്‍ഷം തന്നെ കാറഡുക്ക പണിയ എ എല്‍ പി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ വെച്ച് വിജയന്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് ആധാര്‍ തപാലില്‍ ലഭിക്കുകയും ചെയ്തു. 2017 ജൂലൈയില്‍ സ്വകാര്യ കമ്പനിയുടെ സിം കാര്‍ഡ് എടുക്കുന്നതിനായി വിരലടയാളം പതിപ്പിക്കുവാന്‍ ചെന്നപ്പോള്‍ ആധര്‍ ബയോമെട്രിക് അടയാളം സ്ഥിരീകരിക്കാത്തതിനാല്‍ സിം കാര്‍ഡ് എടുക്കാനോ ആധാറുമായി സിം ബന്ധിപ്പിക്കാനോ സാധിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. ആധാര്‍ കാര്‍ഡ് പുതുക്കുന്നതിനായി ചെര്‍ക്കളയിലെ അക്ഷയ കേന്ദ്രത്തില്‍ 2017 ജൂലൈ അഞ്ചിന് വിരലടയാളം ഉള്‍പ്പെടെയുള്ളവ എടുക്കുകയും ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്തതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല.
പിന്നീട് യുഐഡിഎഐക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കി. എല്ലാം ശരിയാക്കി എന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ഇതുവരെയായും ബയോമെട്രിക് അപ്‌ഡേഷന്‍ നടന്നിട്ടില്ലെന്നാണ് വിജയന്‍ പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുമ്പോള്‍ ഒരു സാധാരണ പൗരനെന്ന നിലയില്‍ തന്നെ ഈ സൗകര്യങ്ങളില്‍ നിന്ന് തഴയപ്പെടുന്നതായും ആധാര്‍ മുഖേനയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നുമാണ് വിജയന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതിപ്പെട്ടിരിക്കുന്നത്. നിരവധി പേര്‍ക്ക് സമാനമായ അനുഭവം ഉണ്ടാകുന്നുവെന്നും ആക്ഷേപമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Top-Headlines, Sim card, Youth, Complaint, Aadhar issue: Youth approaches Human Rights Commission.
< !- START disable copy paste -->കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയ വര്‍ഷം തന്നെ കാറഡുക്ക പണിയ എ എല്‍ പി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ വെച്ച് വിജയന്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് ആധാര്‍ തപാലില്‍ ലഭിക്കുകയും ചെയ്തു. 2017 ജൂലൈയില്‍ സ്വകാര്യ കമ്പനിയുടെ സിം കാര്‍ഡ് എടുക്കുന്നതിനായി വിരലടയാളം പതിപ്പിക്കുവാന്‍ ചെന്നപ്പോള്‍ ആധര്‍ ബയോമെട്രിക് അടയാളം സ്ഥിരീകരിക്കാത്തതിനാല്‍ സിം കാര്‍ഡ് എടുക്കാനോ ആധാറുമായി സിം ബന്ധിപ്പിക്കാനോ സാധിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. ആധാര്‍ കാര്‍ഡ് പുതുക്കുന്നതിനായി ചെര്‍ക്കളയിലെ അക്ഷയ കേന്ദ്രത്തില്‍ 2017 ജൂലൈ അഞ്ചിന് വിരലടയാളം ഉള്‍പ്പെടെയുള്ളവ എടുക്കുകയും ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്തതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല.
പിന്നീട് യുഐഡിഎഐക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കി. എല്ലാം ശരിയാക്കി എന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ഇതുവരെയായും ബയോമെട്രിക് അപ്‌ഡേഷന്‍ നടന്നിട്ടില്ലെന്നാണ് വിജയന്‍ പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുമ്പോള്‍ ഒരു സാധാരണ പൗരനെന്ന നിലയില്‍ തന്നെ ഈ സൗകര്യങ്ങളില്‍ നിന്ന് തഴയപ്പെടുന്നതായും ആധാര്‍ മുഖേനയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നുമാണ് വിജയന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതിപ്പെട്ടിരിക്കുന്നത്. നിരവധി പേര്‍ക്ക് സമാനമായ അനുഭവം ഉണ്ടാകുന്നുവെന്നും ആക്ഷേപമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Top-Headlines, Sim card, Youth, Complaint, Aadhar issue: Youth approaches Human Rights Commission.
Powered by Info News For You

Comments
Post a Comment