മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സമ്മേളനം;ശാഖ കൺവെൻഷനുകൾക്ക് തുടക്കമായി



പൈക്ക:(www.evisionnews.co)സ്നേഹമാണ് മതം സേവനമാണ് രാഷ്ട്രീയം' എന്ന പ്രമേയവുമായി എപ്രിലിൽ നടത്തുന്ന മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സമ്മേളനത്തിന്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് പൈക്ക ശാഖ കൺവെൻഷനോടെ തുടക്കമായി. പ്രസിഡണ്ട് അഷ്റഫ് കെ ഇ. അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പൈക്കയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. മണ്ഡലം ജനഃ സെക്രട്ടറി സിദ്ധിഖ് സന്തോഷ്നഗർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി ഹനീഫ കരിങ്ങപ്പള്ളം, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി സി ടി റിയാസ്, സെക്രട്ടറിമാരായ സി ബി ലെത്തീഫ്, അർഷാദ് എതിർത്തോട്, ശാഖ നിരീക്ഷകൻ സിയാദ് കോളാരി, ഇബ്റാഹിം ബി എ , റഫീഖ് മലപ്പുറം ,റഷീദ് ബാബ, എന്നിവർ സംസാരിച്ചു. മഹ്റൂഫ് സ്വാഗതവും അറാഫത്ത് നന്ദിയും പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?