സുബൈദ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കാന്‍ കോടതി അനുമതി; പരേഡ് ജില്ലാ ജയിലില്‍
കാസര്‍കോട്: (www.kasargodvartha.com 04.02.2018) പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടു പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കാന്‍ കോടതി അനുമതി നല്‍കി. മധൂര്‍ പട്‌ള കോട്ടക്കണ്ണിയിലെ കെ.എം അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ (26), പട്‌ള കുതിരപ്പാടിയിലെ പി. അബ്ദുല്‍ അസീസ് എന്ന ബാവ അസീസ് (23) എന്നിവരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കാനാണ് കാസര്‍കോട് സിജെഎം കോടതി അനുമതി നല്‍കിയത്.
പ്രതികളെ പരേഡിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സി ഐ വി.കെ വിശ്വംഭരനാണ് ശനിയാഴ്ച സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇതേ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റി (രണ്ട്) ന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടെ ജില്ലാജയിലില്‍ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. ഖാദറിന്റെയും അസീസിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും ചെക്കിപ്പള്ളത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
തിരിച്ചറിയല്‍ പരേഡിന് ശേഷം കസ്റ്റഡിയില്‍ വാങ്ങുന്ന പ്രതികളെ വീണ്ടും ചെക്കിപ്പള്ളത്തെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തിയെന്ന് സി ഐ പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച രണ്ടു കാറുകളും സുബൈദയെ കൊലപ്പെടുത്തിയ ശേഷം കവര്‍ച്ച ചെയ്ത അഞ്ചരപ്പവന്‍ സ്വര്‍ണാഭരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഘാതകര്‍ സഞ്ചരിച്ച കാറുകള്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. സുബൈദ വധക്കേസില്‍ ഇനി പിടികിട്ടാനുള്ള രണ്ടു പ്രതികള്‍ക്കു വേണ്ടി കാസര്‍കോട് സി ഐ സി.എ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. രണ്ടു പ്രതികളും ഉടന്‍ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Crime, Murder-case, Top-Headlines, Remand, Accuse, Court, Car, Gold, Police, Custody, Investigation, Zubaida murder case; Court Permission for identification parade.
< !- START disable copy paste -->പ്രതികളെ പരേഡിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സി ഐ വി.കെ വിശ്വംഭരനാണ് ശനിയാഴ്ച സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇതേ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റി (രണ്ട്) ന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടെ ജില്ലാജയിലില്‍ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. ഖാദറിന്റെയും അസീസിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും ചെക്കിപ്പള്ളത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
തിരിച്ചറിയല്‍ പരേഡിന് ശേഷം കസ്റ്റഡിയില്‍ വാങ്ങുന്ന പ്രതികളെ വീണ്ടും ചെക്കിപ്പള്ളത്തെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തിയെന്ന് സി ഐ പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച രണ്ടു കാറുകളും സുബൈദയെ കൊലപ്പെടുത്തിയ ശേഷം കവര്‍ച്ച ചെയ്ത അഞ്ചരപ്പവന്‍ സ്വര്‍ണാഭരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഘാതകര്‍ സഞ്ചരിച്ച കാറുകള്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. സുബൈദ വധക്കേസില്‍ ഇനി പിടികിട്ടാനുള്ള രണ്ടു പ്രതികള്‍ക്കു വേണ്ടി കാസര്‍കോട് സി ഐ സി.എ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. രണ്ടു പ്രതികളും ഉടന്‍ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Crime, Murder-case, Top-Headlines, Remand, Accuse, Court, Car, Gold, Police, Custody, Investigation, Zubaida murder case; Court Permission for identification parade.
Powered by Info News For You

Comments
Post a Comment