ഫേസ്ബുക്ക് ലൈവില്‍ പതിനൊന്നുകാരിയെ ചുംബിച്ച സംഭവം; റിയാലിറ്റി ഷോയില്‍ നിന്നും പപോണ്‍ പിന്മാറി

ന്യൂഡല്‍ഹി: (www.kvartha.com 26.02.2018) ഫേസ്ബുക്ക് ലൈവില്‍ പതിനൊന്നുകാരിയെ ചുംബിച്ച ഗായകന്‍ പപോണ്‍ റിയാലിറ്റി ഷോയില്‍ നിന്നും പിന്മാറി. വോയിസ് ഇന്ത്യ കിഡ്‌സ് എന്ന സംഗീത റിയാലിറ്റി ഷോയില്‍ ജഡ്ജ് ആയിരുന്നു അസം സ്വദേശിയായ പപോണ്‍. ഇതേ റിയാലിറ്റി ഷോയിലെ മല്‍സരാര്‍ത്ഥിയായ കുട്ടിയെ ആണ് പപോണ്‍ ചുംബിച്ചത്.

തന്റെ തൊഴില്‍ സംബന്ധമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത മാനസീക അവസ്ഥയില്‍ ആയതിനാല്‍ താന്‍ റിയാലിറ്റി ഷോ ജഡ്ജിന്റെ സ്ഥാനം ഉപേക്ഷിക്കുകയാണെന്ന് പപോണ്‍ ട്വിറ്ററിലൂടെ അറിയിച്ചു. ശനിയാഴ്ചയാണ് താരത്തിനെതിരെ പോലീസ് കേസെടുത്തത്.

Caught Kissing Minor On Facebook Live, Papon Quits As Reality Show Judge

ഹോളി ചായങ്ങള്‍ മല്‍സരാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ മുഖത്ത് വാരിപൂശിയ ശേഷം പെണ്‍കുട്ടിയുടെ മുഖം പിടിച്ചുയര്‍ത്തി പപോണ്‍ ചുംബിക്കുന്ന ദൃശ്യങ്ങളാണ് ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവന്നത്. സംഭവത്തില്‍ പപോണ്‍ ക്ഷമ പറഞ്ഞുവെങ്കിലും ക്യാമറ ആംഗിളിനെ അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ തികച്ചും ആകസ്മീകമായ ഒരു നീക്കമെന്നാണ് അദ്ദേഹമിതിനെ വിശേഷിപ്പിച്ചത്.

ലൈംഗീക പീഡനത്തിന്റെ പരിധിയില്‌പെടുത്തിയാണ് പപോണിനെതിരെ കെസെടുത്തിരിക്കുന്നത്. അതേസമയം പെണ്‍കുട്ടിയുടെ പിതാവ് പപോണ്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി. അദ്ദേഹം തന്റെ മകള്‍ക്ക് പിത്യസമാനനാണെന്നും പിതാവ് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: To show affection for an 11-year old child who I have been mentoring for a while now is not an alien concept for me," he said.

Keywords: National, Facebook live, Kiss


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?