ചന്ദ്രഗ്രഹണം നടക്കുന്ന ദിവസം ബലിനല്‍കിയാല്‍ ഭാര്യയുടെ മാറാരോഗം മാറുമെന്ന് ആഭിചാരക്രിയ നടത്തുന്നയാള്‍; റോഡ് വക്കില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി സംഘത്തില്‍ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ബലി നല്‍കിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

ഹൈദരാബാദ്: (www.kvartha.com 16.02.2018) ചന്ദ്രഗ്രഹണം നടക്കുന്ന ദിവസം ബലിനല്‍കിയാല്‍ ഭാര്യയുടെ മാറാരോഗം മാറുമെന്ന ആഭിചാരക്രിയ നടത്തുന്നയാളുടെ പ്രവചനത്തെ തുടര്‍ന്ന് റോഡ് വക്കില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി സംഘത്തില്‍ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ബലി നല്‍കിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ടാക്‌സി ഡ്രൈവറായ രാജേശ്വറും ഇയാളുടെ ഭാര്യയുമാണ് പിടിയിലായത്.

ചന്ദ്രഗ്രഹണം നടക്കുന്ന ദിവസം പിഞ്ചുകുഞ്ഞിനെ ബലി കൊടുത്താല്‍ ഭാര്യയുടെ അസുഖം മാറുമെന്ന ആഭിചാരക്രിയ നടത്തുന്നയാളുടെ പ്രവചനത്തെ തുടര്‍ന്ന് ജനുവരി 31ന് റോഡ് വക്കില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി സംഘത്തില്‍ നിന്നും ഇയാള്‍ ഒരു കുട്ടിയെ തട്ടിയെടുക്കുകയും അര്‍ദ്ധരാത്രിയോടെ കുട്ടിയുടെ തലയറുത്ത ഇയാള്‍ മൃതദേഹവും ആയുധവും മൂസി നദിയിലേക്ക് എറിഞ്ഞു.

Hyderabad Shocker: Couple abducts, beheads 3-month-old baby girl as part of black magic ritual, Hyderabad, News, Crime, Criminal Case, Police, CCTV, Mobile Phone, National

അരമണിക്കൂറിന് ശേഷം പോളിത്തീന്‍ ബാഗില്‍ കുട്ടിയുടെ തലയുമായി വീട്ടിലെത്തിയ ഇയാള്‍ നരബലിക്ക് ശേഷമുള്ള ക്ഷുദ്രപൂജകള്‍ ചെയ്തുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് പുരോഹിതന്‍ പറഞ്ഞത് അനുസരിച്ച് കുട്ടിയുടെ തല വീടിന് മുകളിലെ തെക്ക് പടിഞ്ഞാറ് മൂലയില്‍ വച്ചു.

പിറ്റേ ദിവസം രാജേശ്വറിന്റെ വീടിന് മുകളില്‍ ഒരു പെണ്‍കുട്ടിയുടെ തലയിരിക്കുന്നത് കണ്ട ഭാര്യാ മാതാവാണ് പോലീസില്‍ വിവരമറിയിച്ചത്. എന്നാല്‍ രാത്രി പട്ടി കുരയ്ക്കുന്ന ശബ്ദം കേട്ടിരുന്നുവെന്നും ഇക്കാര്യത്തില്‍ തനിക്ക് ഒന്നും അറിയില്ലെന്നുമാണ് രാജേശ്വര്‍ പോലീസിനോട് പറഞ്ഞത്.

ഇത് വിശ്വാസത്തിലെടുക്കാത്ത പോലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ രക്തം പുരണ്ട ഒരു ഷര്‍ട്ട് കണ്ടെത്തിയത് കേസിന് തുമ്പുണ്ടാക്കി. ഈ രക്തക്കറയും കൊല്ലപ്പെട്ട കുട്ടിയുടെ രക്തസാമ്പിളും ഒന്ന് തന്നെയാണെന്ന പരിശോധനാ ഫലം വന്നതോടെയാണ് രാജേശ്വര്‍ കുറ്റം സമ്മതിച്ചത്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് 112 മൊബൈല്‍ ഫോണുകളും നൂറിലേറെ സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചതായും 45ലധികം ആളുകളെ ചോദ്യം ചെയ്യലിന് വിധേയരാക്കിയെന്നും പോലീസ് അറിയിച്ചു. എന്നാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Keywords: Hyderabad Shocker: Couple abducts, beheads 3-month-old baby girl as part of black magic ritual, Hyderabad, News, Crime, Criminal Case, Police, CCTV, Mobile Phone, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?