ആഫ്രിക്കന്‍ തീരത്തു നിന്നും കാണാതായ എണ്ണകപ്പലില്‍ കാസര്‍കോട് സ്വദേശിയും

കാസര്‍കോട്: (www.kasargodvartha.com 02.02.2018) ആഫ്രിക്കന്‍ തീരത്തു നിന്നും കാണാതായ എണ്ണകപ്പലില്‍ കാസര്‍കോട് സ്വദേശിയും. ഉദുമ പെരില വളപ്പിലെ അശോകന്റെ മകന്‍ ശ്രീഉണ്ണി (25)യാണ് കാണാതായ എണ്ണക്കപ്പലില്‍ ഉള്‍പെട്ടിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പനമാ രജിസ്‌ട്രേഷനുള്ള മറൈന്‍ എക്‌സ്പ്രസ് എണ്ണ ടാങ്കറാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്.

കപ്പലുമായി വിനിമയബന്ധം നഷ്ടപ്പെട്ടതായി കമ്പനി അധികൃതര്‍ അറിയിച്ചു. കാണാതായ കപ്പലില്‍ ഇരുപതിലധികം ജീവനക്കാറുണ്ടെന്നാണ് വിവരം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ ഈസ്‌റ്റേണ്‍ ഷിപ്പിംഗ് ്മാനേജ്‌മെന്റ് കമ്പനിയുടെ ശുദ്ധീകരിച്ച എണ്ണ നിറച്ച കപ്പലുമായിട്ടുള്ള വിനിമയബന്ധം ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഏറ്റവും അവസാനം കമ്പനിയും കപ്പലും തമ്മിലുള്ള വിനമയം നടന്നത് ഫെബ്രവരി ഒന്നിനാണ്.

കപ്പല്‍ കാണാതായ വിവരം കമ്പനി അധികൃതരാണ് ശ്രീഉണ്ണിയുടെ ബന്ധുക്കളെ അറിയിച്ചത്. ഇതോടെ ശ്രീഉണ്ണിയുടെ ബന്ധുക്കള്‍ കടുത്ത ആശങ്കയിലാണ്. കടല്‍ കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയതാണെന്ന സംശയമാണ് നിലനില്‍ക്കുന്നത്. ശ്രീഉണ്ണിക്കു പുറമെ കോഴിക്കോട് സ്വദേശിയായ ഒരു തൊഴിലാളിയെയും കാണാതായതായി വിവരമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Oil ship hijack; include a Kasaragodan
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?