ദളിത് യുവതിയെ പെട്രോളൊഴിച്ച് തീവെച്ച്‌ കൊലപ്പെടുത്തി

ലഖ്നൗ: (www.evisionnews.co)ദളിത് യുവതിയെ ഒരു സംഘം ആളുകള്‍ തടഞ്ഞു നിര്‍ത്തി ദേഹത്ത് പെട്രോളൊഴിച്ച ശേഷം തീവെച്ച്‌ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് അതിദാരുണമായ സംഭവം നടന്നത്. സൈക്കിളില്‍ പച്ചക്കറി മാര്‍ക്കറ്റില്‍ പോയി തിരിച്ചുവന്ന പതിനെട്ടുകാരിയെ തടഞ്ഞു നിര്‍ത്തിയ ശേഷമാണ് ഒരു സംഘം അഞ്ജാതര്‍ ഈ കൊടും കൃത്യം ചെയ്തത്. ജീവനായി ഓടിയെങ്കിലും മരണത്തില്‍ നിന്നും രക്ഷപെടാന്‍ പെണ്‍കുട്ടിക്ക് സാധിച്ചില്ല.

കൊലപാതക കാരണം വ്യക്തമല്ല. കുടുംബ വൈരാഗ്യമാണോ കൃത്യത്തിലേക്ക് നയിച്ചതെന്ന സംശയം നില നില്‍ക്കുന്നു. സംഭവം നടന്ന സ്ഥലത്തിനരികില്‍ നിന്നും ഒഴിഞ്ഞ പെട്രോള്‍ കാനും തീപ്പെട്ടിയും കണ്ടെടുത്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. അതേസമയം പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ഐജി സുജിത് കുമാര്‍ പാണ്ഡെ ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചു. വ്യക്തിപരമായി ആര്‍ക്കും തങ്ങളോട് വിരോധമുള്ളതായി അറിയില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ട് നല്‍കിയിരിക്കുകയാണ്. അന്വേഷണം വേഗത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?