പുലിയന്നൂരിലെ റിട്ട. അധ്യാപികയുടെ കൊലപാതകം: രണ്ടു പേര്‍ കസ്റ്റഡിയില്‍
ചീമേനി : (www.evisionnews.co)പുലിയന്നൂരില്‍ റിട്ട. അധ്യാപിക പി.വി ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരായ റമീസ് (24), വിഷാഖ്(23) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ഡിസംബര്‍ 13 രാത്രി പതിനൊന്ന് മണിയോടെയാണ് റിട്ടയേര്‍ഡ് അധ്യാപികയായ പി.വി.ജനകി കൊല്ലപ്പെട്ടത്. മുഖമൂടി ധരിച്ചെത്തിയ രണ്ടു പേരാണ് കൃത്യം നടത്തിയതെന്ന് പരുക്കുകളോടെ രക്ഷപ്പെട്ട ഭര്‍ത്താവ് കൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. വീട്ടില്‍ നിന്ന് അക്രമികള്‍ പണവും സ്വര്‍ണവും കവരുകയും ചെയ്തു.Powered by Info News For You
Comments
Post a Comment