മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രക്ഷപ്പെടുത്താന്‍ താന്‍ ശ്രമിക്കില്ല; മകന്‍ അക്രമിച്ച വിദ്വതിനെ എന്‍ എ ഹാരിസ് എം എല്‍ എ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ക്ഷമ ചോദിച്ചു

ബംഗളൂരു: (www.kasargodvartha.com 19.02.2018) ബംഗളൂരുവിലെ ആഡംബര ഹോട്ടലില്‍ വ്യവസായിയുടെ മകനെ മര്‍ദിച്ച സംഭവത്തില്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നതായി ബംഗളൂരു ശാന്തിനഗര്‍ എംഎല്‍എ എന്‍.എ ഹാരിസ് ആരോപിച്ചു. മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രക്ഷപ്പെടുത്താന്‍ താന്‍ ശ്രമിക്കില്ലെന്നും എന്‍.എ ഹാരിസ് കൂട്ടിച്ചേര്‍ത്തു.

മര്‍ദനത്തിനിരയായ വിദ്വതിനെ എന്‍ എ ഹാരിസ് ബംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ സന്ദര്‍ശിച്ചു. മകന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റിന് ഹാരിസ് വിദ്വതിനോടും കുടുംബത്തോടും ക്ഷമാപണം നടത്തുകയും ചെയ്തു. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ വിദ്വതിനെ ആക്രമിച്ച എംഎല്‍എയുടെ മകന്‍ മുഹമ്മദ് ഹാരിസ് തിങ്കളാഴ്ച രാവിലെ ബംഗളൂരു പോലീസിന് മുമ്പാകെ കീഴടങ്ങിയിരുന്നു.

മുഹമ്മദിന്റെ കൂട്ടാളികളായ അഞ്ചു പേരെ പോലീസ് ഞായറാഴ്ച തന്നെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ബംഗളൂരു യു.ബി സിറ്റി മാളിലെ ആഡംബര ഹോട്ടലില്‍ വെച്ച് ഡോളര്‍ കോളനിയിലെ വ്യവസായിയായ ലോക്‌നാഥിന്റെ മകന്‍ വിദ്വതിനെ (33) ക്രൂരമായി മര്‍ദിച്ചത്. പ്ലാസ്റ്ററിട്ടതിനാല്‍ കാല്‍ മേശയുടെ മുകളില്‍ കയറ്റിവെച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമായത്. യൂത്ത് കോണ്‍ഗ്രസ് ബംഗളൂരു ജനറല്‍ സെക്രട്ടറി കൂടിയാണ് മുഹമ്മദ്. അക്രമവുമായി ബന്ധപ്പെട്ട് മുഹമ്മദിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും ആറു വര്‍ഷത്തേക്ക് പുറത്താക്കിയതായി ഡിസിസി അധ്യക്ഷന്‍ ഡോ. ജി. പരമേശ്വര്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും നീക്കുകയും ചെയ്തിട്ടുണ്ട്.

മര്‍ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്ന വിദ്വത് ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, MLA, Attack, Assault, Top-Headlines, N.A Haris visits Vidhwaith
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?