സര്‍ക്കാര്‍ ജോലിയില്ലെങ്കില്‍ വിവാഹം കഴിക്കില്ലെന്ന് കാമുകിയുടെ പിടിവാശി; മറ്റു വഴിയില്ലാതെ ആശ്രിത നിയമനം കിട്ടാന്‍ മകന്‍ പിതാവിനെ കഴുത്തറുത്തു കൊന്നു

മീററ്റ്: (www.kvartha.com 10.02.2018) സര്‍ക്കാര്‍ ജോലിയില്ലെങ്കില്‍ വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്ന് കാമുകിയുടെ പിടിവാശി. ഒടുവില്‍ മറ്റു വഴിയില്ലാതെ ആശ്രിത നിയമനം കിട്ടാന്‍ മകന്‍ സ്വന്തം പിതാവിനെ കഴുത്തറുത്തു കൊന്നു. യു.പിയിലെ മീററ്റിലാണ് ദാരുണമായ സംഭവം.

പിതാവ് മരിച്ച ഒഴിവില്‍ ആശ്രിത നിയമനം വഴി ജോലികിട്ടാന്‍ വേണ്ടിയാണ് 22കാരനായ തരുണ്‍പാല്‍ ഈ ക്രൂരകൃത്യം നടത്തിയത്. കൊലക്കുറ്റം യുവാവ് പോലീസിനോട് തുറന്നുപറഞ്ഞു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പോസ്റ്റ്മാനായ ചന്ദ്രപാല്‍ (57) ആണ് മകന്റെ കൈകളാല്‍ കൊല്ലപ്പെട്ടത്.

Meerut man kills father to claim government job: Police, Marriage, News, Crime, Criminal Case, Police, Arrest, National

സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ മാത്രമേ വിവാഹം കഴിക്കാന്‍ തയ്യാറാവൂ എന്ന കാമുകിയുടെ കടുംപിടുത്തമാണ് എല്ലാത്തിനും കാരണം. ഇതോടെ എളുപ്പത്തില്‍ സര്‍ക്കാര്‍ ജോലി കിട്ടാനുള്ള മാര്‍ഗം തേടി അലയുകയായിരുന്നു യുവാവ്. തുടര്‍ന്നാണ് സ്വന്തം പിതാവിനെ കൊന്ന് ആശ്രിത നിയമനം നേടാം എന്ന ചിന്ത ഉണ്ടായത്. തുടര്‍ന്ന് അതിനുള്ള വഴിയും ആലോചിച്ചു.

ഇതിനിടെ വയലില്‍ കൃഷി നോക്കാന്‍ പോയ പിതാവിനെ പിന്തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുത്ത നിലയില്‍ യു.പിയിലെ പ്രതാപ് പുരില്‍ ഈ മാസം ഒന്നിനാണ് ചന്ദ്രപാലിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ അന്വേഷണത്തില്‍ ചന്ദ്രപാലിന്റെ മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി. വിശദമായ ചോദ്യം ചെയ്യലില്‍ തരുണ്‍പാല്‍ കുറ്റം സമ്മതിക്കുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു. 2016ല്‍ തരുണ്‍പാല്‍ സി.ആര്‍.പി.എഫിന്റെ എഴുത്തുപരീക്ഷ വിജയിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു. എന്നാല്‍ ജോലി കിട്ടിയെന്നാണ് ഇയാള്‍ എല്ലാവരോടും കളവ് പറഞ്ഞിരുന്നത്. ഒടുവില്‍ സര്‍ക്കാര്‍ ജോലി കിട്ടാന്‍ മറ്റ് വഴിയൊന്നും മുന്നില്‍ തെളിയാതെ വന്നതോടെയാണ് ഇയാള്‍ പിതാവിനെ കൊലപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Meerut man kills father to claim government job: Police, Marriage, News, Crime, Criminal Case, Police, Arrest, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?