കാറില്‍ കുടുങ്ങിയ കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി

അബൂദാബി: (www.kvartha.com 22.02.2018) കാറില്‍ കുടുങ്ങിയ കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് .47നാണ് കുട്ടി കാറില്‍ കുടുങ്ങിയതായി പോലീസിന് വിവരം ലഭിച്ചത്. ഉടനെ സിവില്‍ ഡിഫന്‍സിന്റെ എമര്‍ജന്‍സി സംഘം സ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

കുട്ടികളുടെ സുരക്ഷയില്‍ കരുതല്‍ പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് മേയോഫ് അല്‍ കെറ്റ്ബി പറഞ്ഞു. കുട്ടികളെ വാഹനത്തിനകത്ത് ഉപേക്ഷിക്കുന്നത് വലിയ അപകടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Gulf, UAE, Car, Trapped

കാറിനുള്ളിലെ കാര്‍ബണ്ഡയോക്‌സൈഡ് ശ്വസിച്ച് കുട്ടികള്‍ ശ്വാസം മുട്ടി മരിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ വാഹനങ്ങളിലെ ചില വിഷമയമായ വാതകങ്ങള്‍ ലീക്കാകാനും സാധ്യതയുണ്ട്. കുട്ടികള്‍ക്ക് താക്കോലുകള്‍ കളിക്കാന്‍ നല്‍കുന്നതും അപകടമുണ്ടാക്കാറുണ്ട്. കാറിന്റെ ഗ്ലാസുകള്‍ റിമോട്ട് കണ്ട്രോള്‍ വഴി അടഞ്ഞാല്‍ അതും അപകടമുണ്ടാക്കും.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആറ് വയസുകാരി കാറിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: He added that negligence of parents can lead to devastating outcomes, including the suffocation of the child due to the carbon dioxide inside the car, as well as some leakage of toxic gases.

Keywords: Gulf, UAE, Car, Trapped


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?