അമ്മ മാലിന്യ കൂമ്പാരത്തിലെറിഞ്ഞ പെണ്‍കുഞ്ഞ് മരിച്ചു

ഡല്‍ഹി: (www.kvartha.com 25.02.2018) അമ്മ മാലിന്യകൂമ്പാരത്തിലെറിഞ്ഞ പെണ്‍കുഞ്ഞ് മരിച്ചു. 25 ദിവസം പ്രായമായിരുന്നു കുഞ്ഞിന്. ഈസ്റ്റ് വിനോദ്പുര്‍ സ്വദേശിനിയായ നേഹയെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയെ മാലിന്യ കൂമ്പാരത്തിലേയ്ക്ക് എറിഞ്ഞതായി നേഹ സമ്മതിച്ചിട്ടുണ്ട്. പെണ്‍കുഞ്ഞിനെ വളര്‍ത്തുന്നതിലുള്ള അരിശമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. കുഞ്ഞിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അയല്‍ വാസി നേഹ എന്തോ ഒന്ന് മാലിന്യകൂമ്പാരത്തിലേയ്ക്ക് എറിയുന്നത് കണ്ടുവെന്ന മൊഴിയെ തുടര്‍ന്നാണ് പോലീസ് തിരച്ചില്‍ നടത്തിയത്.

National, Murder, Baby, Delhi

കുഞ്ഞിനെ കണ്ടെത്തി ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറില്‍ കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A young married woman was arrested for allegedly throwing her 25-day-old daughter in a garbage dump in east Delhi, police said.

Keywords: National, Murder, Baby, Delhi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?