മംഗളൂരുവിലെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് സ്ത്രീകളെ കടത്തുന്നത് കാസര്‍കോട്ടു നിന്നും; കോളജ് വിദ്യാര്‍ത്ഥിനികളുള്‍പെടെ റാക്കറ്റിന്റെ വലയില്‍പെട്ടതായി സൂചന, യുവതിയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയ വീട്ടമ്മയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ കാസര്‍കോട് വാര്‍ത്തയോട്

കാസര്‍കോട്്: (www.kasargodvartha.com 14.02.2018) മംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് സ്ത്രീകളെ കടത്തുന്നത് കാസര്‍കോട്ടു നിന്നുമാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നു.  www.kasargodvartha.com മലയാളികളായ കോളജ് വിദ്യാര്‍ത്ഥിനികളുള്‍പെടെ റാക്കറ്റിന്റെ വലയിലകപ്പെട്ടതായും സൂചനയുണ്ട്. പെണ്‍വാണിഭ സംഘത്തിന്റെ വലയിലകപ്പെട്ട യുവതിയെയും കുഞ്ഞിനെയും അവിചാരിതമായി കഴിഞ്ഞ ദിവസം കണ്ടുമുട്ടി രക്ഷപ്പെടുത്തിയ വീട്ടമ്മ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.  www.kasargodvartha.com

മംഗളൂരു ലാല്‍ബാഗ് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടവരാന്തയില്‍ വെച്ചാണ് യുവതിയെയും കുഞ്ഞിനെയും കാസര്‍കോട്ടെ വീട്ടമ്മ അവിചാരിതമായി കണ്ടുമുട്ടിയത്. സ്ഥിരമായി പെണ്‍വാണിഭം നടക്കുന്ന ഒരു ലോഡ്ജിന് സമീപത്തെ കടവരാന്തയിലാണ് യുവതിയും കുഞ്ഞുമുണ്ടായിരുന്നത്. കടവരാന്തയിലിരുന്ന് കുഞ്ഞിന് യുവതി മുലയൂട്ടുകയായിരുന്നു.  www.kasargodvartha.com യുവതിക്കും കുഞ്ഞിനും ചുറ്റും ഏതാനും പേര്‍ വട്ടമിടുകയും ചെയ്യുന്നുണ്ടായിരുന്നു. അര്‍ദ്ധനഗ്നാവസ്ഥയിലായിരുന്ന യുവതി പെണ്‍വാണിഭ റാക്കറ്റിന്റെ വലയില്‍ അകപ്പെട്ടതാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ തനിക്ക് ബോധ്യപ്പെട്ടതായി വീട്ടമ്മ പറയുന്നു. ഭക്ഷണം വാങ്ങിക്കൊടുക്കാനെന്ന വ്യാജേന ഉടന്‍ തന്നെ യുവതിയെയും കുഞ്ഞിനെയും അവിടെ നിന്നും കൂട്ടിക്കൊണ്ടുപോവുകയും ബസില്‍ കയറ്റി കാസര്‍കോട്ടെത്തിക്കുകയുമാണ് ചെയ്തത്. തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും താമസസ്ഥലത്തേക്ക് പോകാനുള്ള ബസില്‍ കയറ്റിവിട്ടതായി വീട്ടമ്മ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. www.kasargodvartha.com

യുവതിയില്‍ നിന്നും തനിക്ക് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്ന് വീട്ടമ്മ പറയുന്നു. കാസര്‍കോടിന് സമീപത്തെ പ്രദേശത്താണ് യുവതിയും കുഞ്ഞും താമസിക്കുന്നത്. ലാല്‍ബാഗിലെ ലോഡ്ജിലേക്ക് പെണ്‍വാണിഭത്തിനായി നിരവധി പെണ്‍കുട്ടികളെ കാസര്‍കോട്ടും നിന്നും കൊണ്ടുപോകുന്നതായി തനിക്ക് ബോധ്യപ്പെട്ടതായി വീട്ടമ്മ പറഞ്ഞു. ചില സംഭവങ്ങള്‍ നേരില്‍ കണ്ടതായും വീട്ടമ്മ വെളിപ്പെടുത്തി.  www.kasargodvartha.com ഇടനിലക്കാരിയായ ഒരു സ്ത്രീ ലോഡ്ജില്‍ നിന്നും പുറത്തെത്തി കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലെത്തുകയും പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. കാസര്‍കോട്ട് നിന്നും യുവതികളെ എത്തിച്ചുകൊടുക്കുന്നതിനായി ഒരു സംഘം യുവാക്കള്‍ തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായും വിവരമുണ്ട്.

കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ നിന്നും കാസര്‍കോട്ടുനിന്നും മംഗളൂരുവില്‍ പോയി പഠിക്കുന്ന കോളജ് വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ ഈ പെണ്‍വാണിഭറാക്കറ്റിന്റെ വലയിലായിട്ടുണ്ടെന്നും മംഗളൂരുവില്‍ ജോലി ചെയ്യുന്ന വീട്ടമ്മ പറയുന്നു. മംഗളൂരുവില്‍ ആശുപത്രികളിലും മറ്റുമായി ജോലി ചെയ്യുന്ന മലയാളി യുവതികളും പെണ്‍വാണിഭ സംഘം പ്രലോഭിപ്പിച്ച് വലയിലാക്കുന്നുണ്ട്.  www.kasargodvartha.com പതിനായിരങ്ങള്‍ പ്രതിഫലമായും വിലകൂടിയ വസ്ത്രങ്ങളും മൊബൈലും മറ്റും വാഗ്ദാനം ചെയ്തും പ്രണയത്തില്‍ കുരുക്കിയും യുവതികളെ കേന്ദ്രത്തിലെത്തിക്കുന്ന സംഘവും സജീവമാണ്. ഇതുസംബന്ധിച്ച് കര്‍ണാടക പോലീസില്‍ പരാതി നല്‍കിയതായും വീട്ടമ്മ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Mangalore, Top-Headlines, Kasaragod girls to Mangalore for Immoral traffic
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?