വിവിയൻ റിച്ചാർഡ്സിനെ കോഹ്‌ലി പിന്നിലാക്കുമോ? ആരാധകർ ഉറ്റുനോക്കുന്നു

Image result for kohliകളിച്ചത്​ 10 മാച്ചുകള്‍ അടിച്ചത്​ 4 സെഞ്ച്വറികളും 2 അര്‍ധ സെഞ്ച്വറികളും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തി​ലെ  ഇന്ത്യന്‍ നായക​​ന്റെ  പ്രകടനമാണിത്​. മൂന്ന്​ ടെസ്​റ്റുകളും ആറ്​ ഏകദിനങ്ങളും ഒരു ട്വന്‍റി 20യും കളിച്ച്‌​ താരമിതുവരെ സ്വന്തമാക്കിയത്​ 870 റണ്‍സ്​. 1000 തികയാന്‍ 130 റണ്‍സ് മാത്രം​ ബാക്കി. ടൂര്‍ണ മെന്റിൽ ​​ താരത്തി​​ന്റെ  ബാറ്റില്‍ നിന്നും ഇത്​വരെ ഒഴുകിയത്​ ഏഴ്​ സിക്​സും 91 ബൗണ്ടറികളും. 
വെസ്​റ്റ്​ഇന്‍ഡീസ്​ ഇതിഹാസം വിവിയൻ റിച്ചാര്‍ഡ്​സ്​ ആണ്​ ഇതിന്​ മുൻപ് ​ ഒരു വിദേശ ടൂര്‍ണമ​ന്റിൽ  1000 റണ്‍സ്​ സ്​കോര്‍ ചെയ്​തത്​. 1976ലായിരുന്നു താരത്തി​​ന്റെ    റെക്കോര്‍ഡ്​ പ്രകടനം. അന്ന്​ ടെസ്​റ്റില്‍ 829 റണ്‍സും ഏകദിനങ്ങളില്‍ 216 റണ്‍സും നേടി 1045 റണ്‍സുമായായിരുന്നു​ റിച്ചാര്‍ഡ്​സ്​ നാട്ടിലേക്ക്​ മടങ്ങിയത്​.

രണ്ട്​ ട്വന്‍റി20 ബാക്കി നില്‍കെ ​കോഹ്​ലി റിച്ചാര്‍ഡ്​സി​​ന്റെ  ​റെക്കോര്‍ഡ്​ മറികടക്കുമോയെന്നാണ്​ ക്രിക്കറ്റ്​ ലോകം ഉറ്റു നോക്കുന്നത്​. മൂന്ന്​ ടെസ്​റ്റുകളില്‍ നിന്നായി ഒരോ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും അടക്കം 286 റണ്‍സും ആറ്​ ഏകദിനങ്ങളില്‍ മൂന്ന്​ സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 558 റണ്‍സുമാണ്​ കോഹ്​ലി നേടിയത്​. ​ട്വന്‍റി20 യില്‍ 26 റണ്‍സും ഇന്ത്യന്‍ നായകന്‍ അടിച്ചെടുത്തു.

ആസ്​ത്രലിയന്‍ ഇതിഹാസം ഡോണള്‍ഡ്​ ബ്രാഡ്​മാന്‍ ഇംഗ്ലണ്ട്​ ടൂറില്‍ 974 റണ്‍സെടുത്തിരുന്നു. ഇൗ റെക്കോര്‍ഡ്​ തകരാന്‍ ഇനി കോഹ്​ലിക്ക്​ 74 റണ്‍സ്​ കൂടി മതിയാവും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?