പഞ്ചാബ് നാഷണല്‍ ബാങ്കിലെ തിരിമറിയില്‍ മൂന്നു ബാങ്കുകള്‍ കൂടി; കടം തീര്‍ക്കാന്‍ ജ്വല്ലറി വില്‍ക്കാനൊരുങ്ങി വ്യവസായി നീരവ് മോദി
ന്യൂഡല്‍ഹി: (www.kvartha.com 15.02.2018) പഞ്ചാബ് നാഷണല്‍ ബാങ്കിലെ തിരിമറിയില്‍ മറ്റു മൂന്നു ബാങ്കുകള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുടെ വിദേശ ശാഖകളാണ് ഇവ. പിഎന്‍ബി മറ്റു ബാങ്കുകള്‍ക്കു നല്‍കിയ ലെറ്റര്‍ ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ് (എല്‍ഒയു) അനുസരിച്ചു വ്യവസായി നീരവ് മോദിക്കു വായ്പ അനുവദിച്ചതാണു യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയെ ഇതില്‍ കുടുക്കിയത്.
ഒരു ബാങ്കിന്റെ എംഎല്‍യു വിശ്വാസ്യതയുടെ തെളിവാണ്. സ്വാഭാവികമായും മറ്റു ബാങ്കുകള്‍ അതനുസരിച്ചു വായ്പ അനുവദിക്കുകയും ചെയ്യും. 2010 മുതല്‍ നീരവ് മോദിയും കുടുംബവും വ്യവസായ പങ്കാളികളും എല്‍ഒയു ഉപയോഗിച്ചു മറ്റു ബാങ്കുകളില്‍ നിന്നു വായ്പകള്‍ എടുക്കുകയും അവ കൃത്യമായി അടച്ചുതീര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം ജനുവരി അവസാനത്തോടെ വായ്പ അടയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ് സാമ്പത്തിക തിരിമറി പുറത്തുവന്നത്.
ഇതിനിടെ നീരവ് മോദി, ബാങ്കുകള്‍ക്ക് എഴുതിയ കത്തില്‍ 6435 കോടി രൂപ മതിപ്പുവിലയുള്ള തന്റെ ജ്വല്ലറിയായ ഫയര്‍സ്റ്റാര്‍ ഡയമണ്ട്‌സ് വില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വിറ്റുകഴിഞ്ഞാല്‍ എല്ലാ ബാങ്കുകളുടെയും കടം വീട്ടിത്തീര്‍ക്കുമെന്നും അറിയിച്ചു. എന്നാല്‍ വില്‍പന പൂര്‍ത്തിയാക്കാന്‍ മൂന്നു മുതല്‍ ആറുമാസം വരെ കാലതാമസം വേണമെന്നും കത്തില്‍ പറയുന്നു.
നീരവ് മോദിക്കു ന്യൂയോര്‍ക്ക്, ലണ്ടന്‍, ബെയ്ജിങ്, ഹോങ്കോങ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലടക്കം പല പ്രമുഖ നഗരങ്ങളിലും ഷോറൂമുകളുണ്ട്. ഇതില്‍ ഹോങ്കോങ് ശാഖയുമായി ബന്ധപ്പെട്ടാണു മറ്റു മൂന്നു ബാങ്കുകളും വായ്പ നല്‍കിയത്.
ഈ ബാങ്കുകളുടെ വായ്പ പിഎന്‍ബി അംഗീകരിക്കാതെ വന്നതോടെയാണു തിരിമറി പുറത്തായത്. പിഎന്‍ബിക്കു വജ്ര, സ്വര്‍ണ വ്യാപാരമേഖലയുമായി ബന്ധപ്പെട്ട് ഇതുപോലെ നേരത്തേയും വന്‍തുക നഷ്ടം വന്നിട്ടുണ്ട്. ഏതാനും വര്‍ഷംമുന്‍പു വിന്‍സം ഡയമണ്ട് എന്ന സ്ഥാപനത്തിനു വായ്പ നല്‍കിയ ഇനത്തില്‍ 5000 കോടി രൂപയോളം ബാങ്കിനു കിട്ടാക്കടമുണ്ട്.
നീരവ് മോദി, ഭാര്യ അമി മോദി, സഹോദരന്‍ നിശാല്‍ മോദി, പങ്കാളി മെഹുല്‍ ചോക്‌സി എന്നിവര്‍ ഡയമണ്ട്‌സ് ആര്‍യുഎസ്, സോളാര്‍ എക്‌സ്‌പോര്‍ട്‌സ്, സ്‌റ്റെല്ലാര്‍ ഡയമണ്ട്‌സ്, ഗീതാഞ്ജലി ജെംസ് എന്നിവയുടെ പേരിലെടുത്തതാണ് ഈ വായ്പകളെല്ലാം.

Keywords: More Indian banks entangled in PNB fraud, New Delhi, Bank, Banking, Business Man, Family, Letter, National.
Powered by Info News For You

Comments
Post a Comment