മനുഷ്യനിത്ര ക്രൂരനോ?
സഫ് വാന്‍ അരിയില്‍
(www.kvartha.com 25.02.2018) ലോകത്തെ ഏറ്റവും വലിയ ഉല്‍കൃഷ്ട ജീവിയാണ് മനുഷ്യന്‍. അവനാണ് ഭൂമിയിലെ കേന്ദ്ര പ്രമേയം. ലോകത്തുള്ള സര്‍വ്വതും മനുഷ്യന് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്. ബുദ്ധിയും വിവേകവും ലഭിച്ച ഏക വര്‍ഗം. ആക്രമത്തിനെതിരെ പ്രവര്‍ത്തിക്കുന്നവന്‍ അവിവേകിയാണ്. കാരണം നന്മയും തിന്മയും വേര്‍തിരിച്ചറിയാന്‍ അവന് സാധിക്കണം. കീടത്തില്‍ നിന്ന് ഇരുമ്പിനെ വേര്‍തിരിച്ചെടുക്കാനുള്ള കെല്‍പ്പുണ്ടാവണം. അഥവാ തിന്മയില്‍ നിന്ന് നന്മയെ തിരിച്ചറിയാനുള്ള പക്വതയിലേക്കും പാകതയിലേക്കും അവന്‍ ചെന്നെത്തണം.
എണ്ണമറ്റ മതങ്ങളും പ്രത്യയ ശാസ്ത്രങ്ങളും നമ്മുടെ മുമ്പില്‍ പ്രവിശാലമായി കിടക്കുന്നു. പക്ഷെ അവയൊന്നും തിന്മയെ അല്ലെങ്കില്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മഹനീയ ദര്‍ശനമാണ് അവ പ്രകാശിപ്പിക്കുന്നത്. 'നിങ്ങള്‍ ഭൂമിയില്‍ ഉള്ളവരോട് കരുണ കാണിക്കുക, എന്നാല്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും' എന്നാണ് ഇസ്ലാമിക ദര്‍ശനം. ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാനും ഒരേ സീറ്റില്‍ ഒന്നിച്ചിരിക്കാനുമാണ് അവകള്‍ പ്രേരിപ്പിക്കുന്നത്. പക്ഷെ മതത്തിന്റെ പേരില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ അതൊക്കെ സ്വാര്‍ത്തതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയോ പക പോക്കലിനോ മതം പഠിക്കാത്തവര്‍ ചെയ്തുകൂട്ടുന്ന ധിക്കാരങ്ങളാണ്. അതിന്റെ പേരില്‍ മതത്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നാം ശ്രമിക്കരുത്. എങ്കിലും അതിന്റെ ചിട്ടാവട്ടങ്ങള്‍ അന്വേഷിക്കല്‍ ജീവിത ചുറ്റുപാടിന് നല്ലതായിരിക്കും. ഇന്നത്തെ ചില മനുഷ്യരുടെ മനോഭാവവും മാനസിക നിലവാരവും സൂചിപ്പിക്കുന്നതിന്‍ സംസ്‌കൃതത്തില്‍ ഒരു ചൊല്ലുണ്ട്
' ജാനാമിധര്‍മം നചമേ പ്രവര്‍ത്തി
ജാനാമ്യ ധര്‍മം നചമേ പ്രവര്‍ത്തി'
ശരിയേതെന്ന് ചിലപ്പോള്‍ അറിയാം പക്ഷെ അത് ചെയ്യാന്‍ കഴിയുന്നില്ല. തെറ്റേതെന്നും അറിയാം അത് ചെയ്യാതിരിക്കാനും കഴിയുന്നില്ല എന്ന അവസ്ഥാവിശേഷം സംജാതമായിരിക്കുന്നു. ആധുനിക വിവരസങ്കേതികവിദ്യയുടെയും ശാസ്ത്രീയ പുരോഗതിയുടെയും പേരില്‍ ലോകം ഊറ്റം കൊള്ളുകയാണ്. വെള്ളത്തിലൂടെ സഞ്ചരിക്കുന്ന വിമാനം വരെ കണ്ടത്തിയ അഹങ്കാരത്തിലാണുള്ളത്. പക്ഷെ ലോകം വികസിക്കുംതോറും മനുഷ്യന്റെ മനതലങ്ങള്‍ ക്ലേശിച്ച് ഒന്നുമല്ലാത്ത അവസ്ഥയിലേക്ക് തരംതാഴ്ന്ന ദുരവസ്ഥയാണ്. ചുറ്റുപാടുകള്‍ കാലുഷിതമായിക്കൊണ്ടിരിക്കുന്നു. കുടുംബ-സുഹൃദ് ബന്ധങ്ങള്‍ ശിഥിലമാകുന്നു. ആളുകളൊക്കെ ആത്മരതി (സെല്‍ഫി)യുടെ തിമിര്‍പ്പില്‍ അപരനെ വിസ്മരിക്കുന്നു. മത-രാഷ്ട്രീയ-ജാതി-വര്‍ഗ പ്രശ്‌നങ്ങളും സംഘട്ടനങ്ങളും കൊലകളും ദിനംപ്രതി പത്രകോളങ്ങളെ വൃത്തികേടാക്കുന്നു. ഈ അടുത്ത് കൊച്ചിയില്‍ നടന്ന ഒരു സംഭവം ഞെട്ടലുള്ളവാക്കുന്നതാണ്. ഒരു സഹോദരന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു. ജനത്തിരക്കുള്ള നഗരമായിട്ട് പോലും ഒരാളും തിരിഞ്ഞ് നോക്കിയില്ല. അയാളുടെ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ മാറ്റി പാര്‍ക്ക് ചെയ്തു. അരമണിക്കൂറോളം രക്തം വാര്‍ന്നതിന്ന് ശേഷമാണ് അയാളെ ആശുപത്രിയില്‍ എത്തിച്ചത്. ഇത്തരം സംഭവങ്ങള്‍ അനവധി റിപോര്‍ട്ട് ചെയ്യപ്പെടുന്നതല്ലാതെ മനുഷ്യന്റെ കണ്ണുകളെ തുറപ്പിക്കുന്നില്ല. ഹൃദയങ്ങളെ ചിന്തിപ്പിക്കുന്നില്ല.
മാത്രമല്ല, സാമ്പത്തിക ഭദ്രത താറുമാറായി കൊണ്ടിരിക്കുന്നു. ദാരിദ്ര്യവും വല്ലായ്മകളും ദിവസേന അധികരിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ അവസ്ഥ തന്നെ പരിതാപകരമാണ്. സമ്പന്നര്‍ അതി സമ്പന്നതയുടെ വിഹായുസ്സിലേക്ക് ഉയരുമ്പോള്‍ ദരിദ്രര്‍ പടുദാരിദ്രത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു .നാല്‍പത് കോടി ജനങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ സാമ്പത്തിക സൗകര്യം നാല്‍പത് വ്യക്തികളില്‍ കേന്ദ്രീകരിച്ച് കുന്നുകൂടുന്നുണ്ടെന്ന ഞെട്ടിക്കുന്ന വാസ്തവം മനസിലാക്കേണ്ടതുണ്ട്. സാമ്പത്തിക ക്രമക്കേടുകള്‍, അഴിമതി, കള്ളപ്പണം അതിന്റെയൊക്കെ പിന്നാമ്പുറങ്ങളില്‍ വലിയ സ്വധീനമുള്ള സമ്പന്ന തമ്പുരാക്കന്മാരായിരിക്കും.
രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കേണ്ടത് രാഷ്ട്രത്തിന്റെ ഉന്നമനത്തിനും ജനങ്ങളെ സേവിക്കാനുമായിരിക്കണം. രാഷ്ട്രീയ പ്രവര്‍ത്തങ്ങള്‍ അക്രമരാഷ്ട്രീയമായി അധഃപതിക്കുന്നു. കൊലപാതകങ്ങള്‍, സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ച് വരുന്നു. ഇറച്ചി വെട്ടുന്ന ലാഘവത്തോടെ മനുഷ്യ ജീവനുകളെ വെട്ടി നുറുക്കി തുണ്ടമാക്കി കളയുന്ന പൈശാചിക സ്വാഭാവത്തിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തനം വഴിമാറി സഞ്ചരിക്കുന്നു. തന്റെ എതിര്‍പാര്‍ട്ടിയിലെ അംഗത്തിനെ വകവരുത്തുന്നതിലൂടെ സമൂഹത്തില്‍ സൃഷ്ടിക്കുന്ന വിടവുകള്‍ ചെറുതല്ല. കുടുംബം പെരുവഴിയിലാകുന്നു. മക്കള്‍ അനാഥരാകുന്നു. ഭാര്യ വിധവയാകുന്നു. തുടങ്ങി സാമൂഹിക ജീവിത സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു.
സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന കൊല, പീഡനം, അക്രമം തുടങ്ങിയ കാലുഷ്യങ്ങള്‍ക്ക് അറുതിവരുത്തണം. അതിന് മൃഗങ്ങളോ മറ്റു ജീവികളോ അല്ല മുന്നിട്ടിറങ്ങേണ്ടത്. മനുഷ്യരായി പിറന്നവര്‍ തന്നെയാണ് മുതിരേണ്ടത്. മാനസിക വിശാലത എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. പ്രശസ്ത ചിന്തകരില്‍ ഒരാളായ സര്‍ വില്ല്യം ഹാരില്‍ട്ടണ്‍ പ്രസ്താവിച്ചു 'മനുഷ്യരെക്കാള്‍ മഹത്തായ ഒന്നും ഭൂമിയില്‍ ഇല്ല, ഹൃദയത്തേക്കാള്‍ മഹത്തായതൊന്നും മനുഷ്യനിലും ഇല്ല'. അതേ സന്ദേശം തന്നെയാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്ലാമും ലോകത്തിന് മുമ്പില്‍ വിളംബരം ചെയ്തത്. 'ശരീരത്തിലൊരു മാംസപിണ്ഡമുണ്ട്. അതിനെ സംശുദ്ധമാക്കിയാല്‍ ശരീരം മുഴുവന്‍ നന്നായി. അത് മോഷമായാല്‍ ശരീരം മുഴുവന്‍ മലീമസമായി. അതാണ് ഹൃദയം'.
ഓരോ ശരീരവും പരിവര്‍ത്തനത്തിന്റെ പാതയില്‍ സഞ്ചരിക്കുമ്പോള്‍ ലോകവും പരിവര്‍ത്തനത്തിന്റെ സുഗന്ധം ആസ്വദിക്കും. അതിന് ഭരണകൂടവും ജനങ്ങളും കൈകോര്‍ക്കണം. ബോധവല്‍ക്കരണം നിരന്തരം നടന്ന് കൊണ്ടിരിക്കണം. കലുഷ നിലങ്ങളില്‍ ധാര്‍മിക പ്രതിരോധം തീര്‍ക്കണം. എന്നാല്‍ ശാന്തിയും സ്‌നേഹവും സൈ്വരവിഹാരം നടത്തുന്ന ശുഭ ലോകത്തെ ദര്‍ശിക്കാന്‍ കഴിയുമെന്നത് തീര്‍ച്ചയാണ്.
(ദേളി സഅദിയ്യ ദഅവ കോളേജ് വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Article, Trending, Human, Safwan Ariyil, Is Human is Cruel?
< !- START disable copy paste -->Keywords: Kerala, Article, Trending, Human, Safwan Ariyil, Is Human is Cruel?
Powered by Info News For You

Comments
Post a Comment