ഡിസിസിയില്‍ പ്രവര്‍ത്തിക്കാത്ത ഭാരവാഹികളെ ഒഴിവാക്കും; പുന:സംഘടന ഉടന്‍
കാസര്‍കോട്: (www.kasargodvartha.com 11.02.2018) ഡിസിസിയിലും കീഴ്ഘടകങ്ങളിലും പ്രവര്‍ത്തിക്കാത്ത ഭാരവാഹികളെ ഒഴിവാക്കുന്നതിന് നടപടി തുടങ്ങി. ജില്ല, ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലങ്ങളില്‍ യാതൊരു പ്രവര്‍ത്തനവും നടത്താതെ മാറിനില്‍ക്കുന്ന ഭാരവാഹികളെ മാറ്റി നിര്‍ത്തണമെന്ന് കെപിസിസി നിര്‍ദേശം നല്‍കിയിരുന്നു. ഫെബ്രുവരി 20ന് മുമ്പ് പുന:സംഘടന പൂര്‍ത്തിയാക്കാനാണ് കെപിസിസി നിര്‍ദേശം. എ, ഐ ഗ്രൂപ്പുകള്‍ കൂടിയാലോചനകള്‍ നടത്തിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്.
കെപിസിസിയുടെ അംഗീകാരം ലഭിച്ചാല്‍ തീരുമാനം നടപ്പിലാകും. കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികളിലും അഴിച്ചുപണിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട് ഡിസിസിയിലും കീഴ്ഘടകങ്ങളിലും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാത്ത അംഗങ്ങള്‍ ഇപ്പോഴുമുണ്ട്. അംഗത്വ പട്ടികയില്‍ പേരുകളുള്ളവര്‍ ആരെന്ന് പോലും അറിയാന്‍ സാധിക്കാത്ത കമ്മിറ്റികളും ജില്ലയിലുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനാണ് പ്രവര്‍ത്തിക്കാത്ത ഭാരവാഹികളെ ഒഴിവാക്കി ഊര്‍ജസ്വലരായ അംഗങ്ങളെ ഉള്‍പെടുത്താന്‍ നീക്കം നടക്കുന്നത്.
ബ്ലോക്കില്‍ 41, മണ്ഡലത്തില്‍ 31 അംഗങ്ങളുള്ളതാണ് കമ്മിറ്റി. ഭാരവാഹികളില്‍ പട്ടിക ജാതി ഒന്നും വനിതാ വിഭാഗത്തിന് രണ്ടും സീറ്റും അനുവദിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കാസര്‍കോട്ടെ ഡിസിസി ഭാരവാഹികളിലും മറ്റും നേതൃത്വവുമായി അതൃപ്തിയിലുള്ളവര്‍ കൃത്യമായി യോഗത്തിന് പോലും ഹാജരാകാതെ മാറിനില്‍ക്കുന്നുണ്ട്. മതിയായ പരിഗണന കെപിസിസിയുടെ ഭാഗത്തു നിന്നും ലഭിക്കാത്ത നേതാക്കളാണ് ഇടഞ്ഞുനില്‍ക്കുന്നത്. ഇക്കൂട്ടത്തില്‍ പ്രമുഖ എ, ഐ ഗ്രൂപ്പ് നേതാക്കളുമുണ്ട്. കെപിസിസിയുടെ തീരുമാനം നടപ്പില്‍ വന്നാല്‍ ഇവര്‍ക്കും സ്ഥാനം നഷ്ടപ്പെടും. ജില്ലയിലെ എ, ഐ ഗ്രൂപ്പുകളില്‍ കുറുമുന്നണികളുമായി പ്രവര്‍ത്തനാ രംഗത്തുള്ള നേതാക്കള്‍ക്കും ഇത്തരമൊരു തീരുമാനം തിരിച്ചടിയാകും. ഗ്രൂപ്പ് കളിച്ച് നടക്കാതെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ എല്ലാ നേതാക്കളും യോജിച്ചു പ്രവര്‍ത്തിക്കണമെന്നാണ് കെപിസിസിയുടെ നിര്‍ദേശം. സംസ്ഥാന ഭരണത്തിനെതിരെയുള്ള വികാരം രാഷ്ട്രീയമായി മുതലെടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന വിമര്‍ശനവും ഇതിനിടയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Office- Bearers, DCC, office bearers who do not work in DCC will be removed
< !- START disable copy paste -->Keywords: Kasaragod, Kerala, news, Office- Bearers, DCC, office bearers who do not work in DCC will be removed
Powered by Info News For You

Comments
Post a Comment