ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെപിസിസി പ്രസിഡണ്ട് എം എം ഹസനെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 19.02.2018) ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെപിസിസി പ്രസിഡണ്ട് എം എം ഹസനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് കാറില്‍ കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്കുള്ള യാത്രയ്ക്കിടെ എം എം ഹസന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ കൂടെയുണ്ടായിരുന്നവര്‍ കാസര്‍കോട്ടെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ജലദോഷവും തൊണ്ടവേദനയും മൂക്കടപ്പും കാരണം അസ്വസ്ഥത ഉണ്ടായതായാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ചികിത്സയ്ക്കു ശേഷം അദ്ദേഹം ആശുപത്രി വിടും. ചൊവ്വാഴ്ച കാസര്‍കോട് സിറ്റി ടവറില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പങ്കെടുക്കാനാണ് ഹസന്‍ കാസര്‍കോട്ടെത്തിയത്.


Keywords: Kasaragod, Kerala, news, M.M. Hassan, hospital, Treatment, Top-Headlines, M.M Hassan Admitted hospital for treatment
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?