ലോട്ടറി വില്‍പ്പനക്കാര്‍ക്ക് ഇനി യൂണിഫോമും, പ്രത്യേക കുടകളും
കൊച്ചി: (www.evisionnews.co)സംസ്ഥാനത്തെ ലോട്ടറി വില്‍പ്പനക്കാര്‍ക്കായി യൂണിഫോം പദ്ധതി. ലോട്ടറി പരസ്യത്തോട് കൂടിയ ഓവര്‍കോട്ട് ധരിച്ചാണ് ഇനിമുതല്‍ വില്‍പ്പനക്കാര്‍ ലോട്ടറിയുമായി എത്തുക. യൂണിഫോമിനെ കൂടാതെ പ്രത്യേക കുടകളും ഇവര്‍ക്കായി നല്‍കിയിട്ടുണ്ട്.വഴിയരികില്‍ ഭാഗ്യക്കുറി വില്‍ക്കുന്നവര്‍ക്ക് യൂണിഫോം ധരിച്ച് കുടക്കീഴിലിരുന്ന് ഭാഗ്യക്കുറി വില്‍ക്കാം. കുങ്കുമ നിറത്തിലാണ് യൂണിഫോം. സംസ്ഥാനത്തെ ലോട്ടറി ഏജന്റുമാരുടെയും ചില്ലറവില്പനക്കാരുടെയും ക്ഷേമ നിധി ബോര്‍ഡാണ് ലോട്ടറി വില്‍പ്പനക്കാര്‍ക്ക് യൂണിഫോം കൊണ്ടുവരാന്‍ കഴിഞ്ഞമാസം തീരുമാനമെടുത്തത്. സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണജൂബിലി ആഘോഷത്തോട് അനുബന്ധിച്ചാണ് പുതിയ തീരുമാനം.
കൊച്ചി മെട്രോയ്ക്കായി യൂണിഫോം തയ്യാറാക്കിയ കുടുംബശ്രീയ്ക്കാണ് ലോട്ടറി വില്‍പ്പനക്കാരുടെ യൂണിഫോം തയ്യാറാക്കുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്. ക്ഷേമ നിധി അംഗങ്ങളായ 50,000 പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ യൂണിഫോം ലഭ്യമാകും. അതേസമയം ജില്ലാ ലോട്ടറി ഓഫീസില്‍ നിന്ന് രണ്ട് യൂണിഫോം കോട്ടുകള്‍ സൗജന്യമായി നല്‍കും.
Powered by Info News For You
Comments
Post a Comment