തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ഉണക്ക കഞ്ചാവ് കടത്തുന്നതിനിടെ കാസര്‍കോട് സ്വദേശി കുമളിയില്‍ പിടിയില്‍

ഇടുക്കി: (www.kasargodvartha.com 12.02.2018) തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ഉണക്ക കഞ്ചാവ് കടത്തുകയായിരുന്ന കാസര്‍കോട് സ്വദേശി ഇടുക്കി കുമളിയില്‍ പോലീസ് പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍ ഷുക്കൂറിനെ (38)യാണ് 350 ഗ്രാം കഞ്ചാവുമായി എക്‌സൈസും പോലീസും പിടികൂടിയത്. കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എക്‌സൈസും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഷുക്കൂര്‍ കുടുങ്ങിയത്.

Kerala, News, Top-Headlines, Ganja seized, Police, Excise, Kasaragod native arrested in Idukki with Ganja.


പ്ലാസ്റ്റിക് കവറിലാക്കി ബാഗില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 350 ഗ്രാം ഉണക്കകഞ്ചാവ് ഷുക്കൂറില്‍ നിന്ന് പിടികൂടുകയായിരുന്നു. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നാണ് ഉണക്കകഞ്ചാവ് വാങ്ങിയതെന്ന് ഷുക്കൂര്‍ പോലീസിനോട് വെളിപ്പെടുത്തി. ഇൗ കഞ്ചാവ് കാസര്‍കോട്ടെത്തിച്ച് ചെറുപൊതികളാക്കി സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പനക്കായി ഷുക്കൂര്‍ കൊണ്ടുപോവുകയായിരുന്നു. കാസര്‍കോട് ജില്ലയിലെ കഞ്ചാവ് വിതരണ സംഘത്തിലെ പ്രധാന കണ്ണിയാണ് അബ്ദുല്‍ ഷുക്കൂര്‍. തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവ് വാങ്ങി കാസര്‍കോട്ട് വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.

വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തോമസ് ജോസഫ്, കുമളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോണ്‍സ് ജേക്കബ്, കുമളി എസ് ഐ പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്. പ്രതിയെ പിന്നീട് പീരുമേട് കോടതിയില്‍ ഹാജരാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Top-Headlines, Ganja seized, Police, Excise, Kasaragod native arrested in Idukki with Ganja.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?