പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെ അണ്ണാ ഡി എം കെയ്ക്ക് എതിരെ ആഞ്ഞടിച്ച് കമല്‍ഹസന്‍; ജയലളിതയുടെ പാര്‍ട്ടി മോശമെന്ന് ആക്ഷേപം

ചെന്നൈ: (www.kvartha.com 20.02.2018) ബുധനാഴ്ച പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെ ജയലളിതയുടെ പാര്‍ട്ടിയായ അണ്ണാ ഡി എം കെയ്ക്ക് എതിരെ ആഞ്ഞടിച്ച് ഉലകനായകന്‍ കമല്‍ഹസന്‍. അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്നാണ് താരത്തിന്റെ പ്രധാന ആരോപണം. ഇതാണ് തന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്നും ആ പാര്‍ട്ടിയിലെ ഒരു നേതാക്കളെയും ഇതുവരെ കാണാന്‍ തയ്യാറാകാത്തതും അതുകൊണ്ടുതന്നെയാണെന്നും കമല്‍ പ്രതികരിച്ചു.

അതേസമയം ബുധനാഴ്ച നടക്കുന്ന കമലിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിലേയ്ക്ക് ബിജെപിയൊഴികെയുള്ള നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നാണ് സൂചന. ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്‌രിവാളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. രജനികാന്ത്, ഡിഎംകെ പ്രസിഡന്റ് എം കരുണാനിധി, വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ എന്നിവരെയും നേരില്‍ കണ്ട് താരം ക്ഷണിച്ചിട്ടുണ്ട്.

I am entering politics because AIADMK is bad: Kamal Haasan, Chennai, News, Declaration, Politics, Leaders, BJP, Criticism, Cinema, Entertainment, National

ബുധനാഴ്ച ഉച്ചയ്ക്ക് മധുരയില്‍ വെച്ചാണ് പാര്‍ട്ടി പ്രഖ്യാപനം. ഉച്ചയ്ക്ക് ശേഷം രാമനാഥപുരത്ത് ആദ്യ പൊതുയോഗം നടക്കും. അതിനുശേഷം പരമക്കുടിയിലും, മനമാധുരയിലും ജനങ്ങളെ കാണും. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ വീട്ടിലും, അദ്ദേഹം പഠിച്ച സ്‌കൂളിലും കമല്‍ സന്ദര്‍ശനം നടത്തും. കലാം സ്വപ്നം കണ്ടതു പോലെയുള്ള തമിഴ്‌നാട് രൂപീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കമല്‍ നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്.

Keywords: I am entering politics because AIADMK is bad: Kamal Haasan, Chennai, News, Declaration, Politics, Leaders, BJP, Criticism, Cinema, Entertainment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?