വ്യോമസേന വിമാനം തകര്‍ന്ന് വിംഗ് കമാന്‍ഡര്‍ റാങ്ക് ഓഫീസര്‍മാര്‍ മരിച്ചു

ഗുവാഹത്തി: (www.kvartha.com 15.02.2018) വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്ന് രണ്ട് വിംഗ് കമാന്‍ഡര്‍ റാങ്ക് ഓഫീസര്‍മാര്‍ മരിച്ചു. നിരീക്ഷണപ്പറക്കലിനിടെ അസമിലായിരുന്നു സംഭവം. മജൂലി നദിക്ക് സമീപത്ത് വെച്ചാണ് വിമാനം തകര്‍ന്നത്.

അസം പോലീസ് വിവരം സ്ഥിരീകരിച്ചു. ജോഹട്ടയിലെ വ്യോമസേന ആസ്ഥാനത്ത് നിന്ന് പതിവായുള്ള നിരീക്ഷണപ്പറക്കലിന് പുറപ്പെട്ട വിമാനം യാത്ര ആരംഭിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ അപകടത്തില്‍ പെടുകയായിരുന്നു.


സാങ്കേതിക തകരാറുകളാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.

Keywords: India, National, News, Assam, Flight, Death, Police, 2 Air Force Wing Commanders Killed In Microlight Aircraft Crash In Assam



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?