പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്; ആക്രമണത്തിനു മുതിര്‍ന്നാല്‍ വെടിയുണ്ടയുടെ എണ്ണം നോക്കാതെ തിരിച്ചടിക്കും

ന്യൂഡല്‍ഹി: (www.kvartha.com 04.02.2018) അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഒരു വെടിയുണ്ട ഉതിര്‍ത്താല്‍ വെടിയുണ്ടയുടെ എണ്ണം നോക്കാതെ തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്. ത്രിപുരയിലെ അഗര്‍ത്തലയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അയല്‍രാജ്യങ്ങലുമായി സൗഹൃദം കാത്തുസൂക്ഷിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈന്യത്തിനിനെതിരെ ആക്രമണം നടത്തുകയാണ പാകതിസ്താന്‍. കടന്ന് വെടിയുണ്ട എത്തിയാല്‍ തിരിച്ചടിക്ക് വെടിയുണ്ടകളുടെ എണ്ണം നോക്കേണ്ടെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാധാനവും ഐക്യവുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പാക്കിസ്ഥാന്‍ കശ്മീരില്‍ കണ്ണീര്‍ വീഴ്ത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ ഉയര്‍ത്തുന്ന ഏത് വെല്ലുവിളിയും നേരിടാന്‍ തയ്യാറാണ് ഇന്ത്യന്‍ സൈന്യമെന്നും രാജ് നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

National, News, India, Pakistan, Attack, Union minister, Against, Rajnath sing, Rajnath singh against pakisthan

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, India, Pakistan, Attack, Union minister, Against, Rajnath sing, Rajnath singh against pakisthan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?