ഷുഹൈബ് വധം;സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്ന് കെ സുധാകരന്‍
കണ്ണൂര്‍ : (www.evisionnews.co)ഷുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടുള്ള നിരാഹാരസമരം തുടരുമെന്ന് കെ.സുധാകരന്‍. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരം തുടരുമെന്നും സുധാകരന്‍ അറിയിച്ചു.പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കെ.സുധാകരന്‍ നടത്തുന്ന നിരാഹാരസമരം നാലാം ദിവസത്തിലേക്ക് കടന്നിരുന്നു. ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാനായി കോണ്‍ഗ്രസ് ധനസമാഹരണവും നടത്തുന്നുണ്ട്.പ്രതികള്‍ക്കായുള്ള തിരച്ചില്‍ പത്താംദിവസവും പൊലീസ് തുടരുകയാണ്. നിയസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് പ്രതികളെയെല്ലാം നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
Powered by Info News For You

Comments
Post a Comment