മന്ത്രവാദിനികളെന്ന് ആരോപിച്ച് അമ്മയേയും മകളേയും ക്രൂരമര്‍ദ്ദനത്തിനിരകളാക്കി; മനുഷ്യ വിസര്‍ജ്ജ്യം തീറ്റിച്ചു
പറ്റ്‌ന: (www.kvartha.com 17.02.2018) ജാര്‍ഖണ്ഡില്‍ സ്ത്രീകള്‍ക്കെതിരെ വീണ്ടും അതിക്രമം. അമ്മയ്ക്കും മകള്‍ക്കുമാണ് ഗ്രാമീണരുടെ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നത്. മന്ത്രവാദിനികളെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
റാഞ്ചിയിലെ സോനാഹത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട ദുലാമി ഗ്രാമത്തിലാണ് സംഭവം നടന്നത്. 65കാരി കരൊ ദേവി, മകള്‍ ബസന്തി ദേവി (35) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വീട്ടില്‍ നിന്നും വലിച്ചിഴച്ച ഗ്രാമീണര്‍ ഇരുവരുടേയും തല മുണ്ഡനം ചെയ്തു. കൂടാതെ മനുഷ്യ വിസര്‍ജ്ജ്യം ഭക്ഷിക്കാനും ബലം പ്രയോഗിച്ചു. ശേഷം ഗ്രാമീണര്‍ ഇരുവരേയും പുഴക്കരയിലേയ്ക്ക് വലിച്ചുകൊണ്ടുപോയി പുഴയില്‍ മുങ്ങാന്‍ ആവശ്യപ്പെട്ടു. ഇരുവരും പുഴയില്‍ മുങ്ങി നിവര്‍ന്ന ശേഷം വെളുത്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ നല്‍കി. പിന്നീട് വീട്ടില്‍ പോകാന്‍ അനുവാദവും നല്‍കി.
സമീപ ഗ്രാമത്തില്‍ ഒരു സ്ത്രീ മരണപ്പെട്ടതില്‍ മര്‍ദ്ദനത്തിനിരയായ സ്ത്രീകള്‍ക്ക് പങ്കുണ്ടെന്ന് മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഗ്രാമീണരുടെ ആക്രമണം. സ്ത്രീകളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ മന്ത്രവാദം ആരോപിച്ച് ജാര്‍ഖണ്ഡില്‍ ഗ്രാമീണര്‍ കൊലപ്പെടുത്തിയ സ്ത്രീകളുടെ എണ്ണം 183 ആണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: We are investigating the case,” a local police official Ajit Peter told the local media. The police have launched operations to nab the absconding accused persons.
Keywords: National, Crime, Witch craft

Powered by Info News For You

Comments
Post a Comment