ഞായറാഴ്ചകളിലെ സൗജന്യ കോള്‍ ഓഫര്‍ ബി.എസ്.എന്‍.എല്‍ പുനഃസ്ഥാപിച്ചു

ഞായറാഴ്ചകളില്‍ ലഭ്യമാക്കിയിരുന്ന സൗജന്യ കോള്‍ ഓഫര്‍ ബി.എസ്.എന്‍.എല്‍ പുനഃസ്ഥാപിച്ചു. ഇതോടു കൂടി ഞായറാഴ്ചകളില്‍ ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകളില്‍ നിന്ന് 24 മണിക്കൂറും ഇന്ത്യയിലെ ഏതു നെറ്റ്വര്‍ക്കുകളിലേക്കും സൗജന്യമായി വിളിക്കാവുന്നതാണ്.

മൂന്നു മാസത്തേക്കു കൂടിയാണ് ഓഫര്‍ നീട്ടുന്നതെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ഫോണുകളുടെ വരവോടെ ജനപ്രീതി കുറഞ്ഞ ലാന്റ് ഫോണുകളെ വീണ്ടും സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണു ബി.എസ്.എന്‍.എല്‍ ഈ ഓഫര്‍ വീണ്ടും നല്‍കുന്നത്.

മൊബൈല്‍ ഫോണുകളുടെ വരവോടെ ജനപ്രീതി ഇടിഞ്ഞ ലാന്‍ഡ് ഫോണുകളെ വീണ്ടും സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണു 2016ലെ സ്വാതന്ത്ര്യ ദിനത്തില്‍ ഞായറാഴ്ചകളില്‍ പൂര്‍ണ സൗജന്യ കോള്‍ സേവനം ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചത്.

ഇതിനൊപ്പം രാത്രികാല സൗജന്യ കോള്‍ സേവനവും ലാന്‍ഡ് ഫോണ്‍ കണക്ഷന്‍, റീകണക്ഷന്‍ എന്നിവയുടെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്തതോടെ ലാന്‍ഡ് ഫോണ്‍ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?