യാത്രാദുരിതം രൂക്ഷം; തേജസ്വിനി പുഴയില്‍ റോഡ് പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു
നീലേശ്വരം: (www.kasargodvartha.com 08.02.2018) കിനാനൂര്‍ കരിന്തളം പഞ്ചായത്തിനെയും കയ്യൂര്‍-ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തേജസ്വിനി പുഴയില്‍ അണ്ടോള്‍ തളിയന്‍മാട റോഡ് പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. കയ്യൂര്‍ പാലത്തിനും മുക്കട പാലത്തിനും മുമ്പേ തന്നെ ഇവിടെ പാലം പണിയാനുള്ള നീക്കങ്ങള്‍ നടന്നിരുന്നുവെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് അണ്ടോള്‍ പാലം നഷ്ടമായത്.
അണ്ടോളില്‍ നിന്നും പൊതാവൂര്‍ യു പി സ്‌കൂള്‍, ചീമേനി ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ത്ഥികളും മറ്റുപല ആവശ്യങ്ങള്‍ക്കുമായി നാട്ടുകാരും തൂക്കുപാലം കടന്നാണ് മറുകരയെത്തുന്നത്. മുന്‍ കാലങ്ങളില്‍ കടത്തുതോണിയെയാണ് ആശ്രയിച്ചിരുന്നു. ഏതാനും വര്‍ഷം മുമ്പ് ഇവിടെ തോണി മറിഞ്ഞ് അഞ്ച് സ്ത്രീകള്‍ മരണപ്പെടുകയും ചെയ്തിരുന്നു. പൊതാവൂര്‍ ഭാഗങ്ങളിലെ ആളുകള്‍ ഇപ്പോള്‍ നഗരങ്ങളിലേക്ക് എത്തണമെങ്കിലും പതിനഞ്ചും ഇരുപതും കിലോ മീറ്റര്‍ ചുറ്റി കറങ്ങണം. ഇതിനു പരിഹാരമായി അണ്ടോള്‍ തളിയന്‍മാട റോഡ് പാലം യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എ വിധുബാല പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ സ്ഥലം സന്ദര്‍ശിക്കുകയും എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തു. ഇനി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചാലെ നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള അണ്ടോള്‍ പാലം യാഥാര്‍ത്ഥ്യമാവുകയുള്ളു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, River, Natives demand Road Bridge in Thejaswini river
< !- START disable copy paste -->Keywords: Kasaragod, Kerala, news, Neeleswaram, River, Natives demand Road Bridge in Thejaswini river
Powered by Info News For You

Comments
Post a Comment