കേരളത്തില്‍ നടപ്പിലാക്കുന്നത് 'പിണറായിസം': എ.പി അബ്ദുല്ല കുട്ടി

കാസര്‍കോട്: (www.kasargodvartha.com 21.02.2018) വര്‍ഗ ഫാസിസത്തിന്റെ ക്രൂരമുഖമായിരുന്ന സ്റ്റാലിനിസത്തെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള കൊലപ്പെടുത്തല്‍ രാഷ്ട്രീയത്തിന്റെ കേരള പതിപ്പായി 'പിണറായിസം' നടപ്പിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി പി എം തീരുമാനമെന്നാണ് മട്ടന്നൂരിലെ ശുഹൈബിന്റെ കൊലപാതകത്തിലൂടെ ജനങ്ങള്‍ മനസ്സിലാക്കുന്നതെന്ന് മുന്‍ എംഎല്‍എ എ.പി അബ്ദുല്ല കുട്ടി കുറ്റപ്പെടുത്തി.

ഒരു പ്രദേശത്തിന്റെ തന്നെ പ്രതീക്ഷയായിരുന്ന ജ്വലിക്കുന്ന യുവത്വത്തെ കൊത്തിയരിഞ്ഞത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു. ശുഐബിന്റെ യഥാര്‍ത്ഥ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യമുയര്‍ത്തി കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ജനങ്ങള്‍ എന്നും ഭീതിയുടെ നിഴലിലാണ് ജീവിക്കുന്നത്. കൊലപാതകികളുമായി നേരിട്ട് ബന്ധമുള്ള മുഖ്യമന്ത്രി മുമ്പ് ഉണ്ടായിട്ടില്ല. ഭരണകൂട ഭീകരത പാര്‍ട്ടിയെ ഉപയോഗിച്ച് അക്ഷരാര്‍ത്ഥത്തില്‍ കേരളത്തില്‍ നടപ്പാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി കെ. നീലകണ്ഠന്‍, ശാന്തമ്മ ഫിലിപ്പ്, കെ.വി. ഗംഗാധരന്‍, പി.ജി. ദേവ്, കെ.കെ. രാജേന്ദ്രന്‍, പി.കെ. ഫൈസല്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, വി.ആര്‍. വിദ്യാസാഗര്‍, കരുണ്‍ താപ്പ, സി.വി. ജയിംസ്, സുന്ദര ആരിക്കാടി, സോമശേഖര ഷേണി, മാമുനി വിജയന്‍, കെ.വി. സുധാകരന്‍, പി.കെ. പ്രകാശന്‍, ഹരീഷ് പി. നായര്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത്, കെ എസ് യു ജില്ലാ പ്രസിഡണ്ട് നോയല്‍, ബ്ലോക്ക് പ്രസിഡണ്ടുമാരായ കെ. ഖാലിദ്, രാധാകൃഷ്ണന്‍ നായര്‍, പി. കുഞ്ഞിക്കണ്ണന്‍, ഡി.വി. ബാലകൃഷ്ണന്‍, ബാബു കദളിമറ്റം, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, കെ വാരിജാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് ശുഐബ് വധക്കേസിലെ യഥാര്‍ത്ഥ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നിരാഹാര സത്യാഗ്രഹം നടത്തുന്ന കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം കെ സുധാകരന് ഐക്യദാര്‍ഢൃം പ്രകടിപ്പിച്ചു പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

Keywords: Kasaragod, Kerala, news, Pinarayi-Vijayan, Congress, A.P Abdullakkutty against Pinarayi Vijayan
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?